സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ബാങ്കിംഗ്, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളില്‍ നക്ഷേപ സാധ്യത

കൊച്ചി: ഒന്നാംപാദ ഫല സീസണ്‍ ഉടന്‍ അവസാനിക്കുന്നതോടെ, വിപണിയുടെ ശ്രദ്ധ മാക്രോ ഇക്കണോമിക് ഡാറ്റകളിലേയ്ക്ക് തിരിയും, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. മാക്രോ പ്രവണതകള്‍ നിലവില്‍ ഭാഗികമായി അനുകൂലമാണ്.

വായ്പാ വളര്‍ച്ചയും കാപക്‌സും മെച്ചപ്പെടുന്നു.അതുകൊണ്ടുതന്നെ ബാങ്കിംഗ്,കാപിറ്റല്‍ ഗുഡ്‌സ് മേഖലകളിലെ നിലവാരമുള്ള ഓഹരികള്‍ നിക്ഷേപത്തിനായി പരിഗണിക്കാവുന്നതാണ്. വിലയിടിയുമ്പോള്‍ വാങ്ങുന്നതായിരിക്കും ഉചിതം.

കളം വിടുന്ന എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍)യ്ക്ക് ബദലായി ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) ഓഹരികള്‍ വാങ്ങിക്കൂട്ടി. ഇതോടെ കഴിഞ്ഞദിവസങ്ങളില്‍ കാര്യമായ തകര്‍ച്ച സംഭവിച്ചില്ല. സ്ഥാപന പ്രവര്‍ത്തനം നിഷ്പക്ഷമായി.

യുഎസ് സിപിഐ (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ്)പ്രിന്റും പത്താം തീയതിയിലെ ആര്‍ബിഐ എംപിസി തീരുമാനവും ഇനി വിപണി പ്രവണതയെ നിര്‍ണ്ണയിക്കും. പണപ്പെരുപ്പം ഉയര്‍ന്നതിനാലും ജൂലൈയില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാലും ആര്‍ബിഐ സ്വരം കടുത്തതാകാന്‍ സാധ്യതയുണ്ട്.അതേസമയം നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നേയ്ക്കും.

X
Top