ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നിഫ്‌റ്റിയെ പിറകോട്ട്‌ വലിക്കുന്നത്‌ ബാങ്ക്‌ ഓഹരികളിലെ വില്‍പ്പന

തുടര്‍ച്ചയായി അഞ്ച്‌ മാസം മുന്നേറ്റം നടത്തിയതിനു ശേഷമാണ്‌ ഓഗസ്റ്റില്‍ നിഫ്‌റ്റി ഇടിവ്‌ നേരിട്ടത്‌. പ്രധാനമായും ബാങ്ക്‌ ഓഹരികളിലെ വില്‍പ്പനയാണ്‌ നിഫ്‌റ്റിയുടെ മുന്നേറ്റത്തിന്‌ പ്രതിബന്ധമായത്‌.

മാര്‍ച്ചിനു ശേഷം നിഫ്‌റ്റി 13 ശതമാനം ഉയര്‍ന്നപ്പോള്‍ ബാങ്ക്‌ നിഫ്‌റ്റി 10 ശതമാനം നേട്ടമാണ്‌ കൈവരിച്ചത്‌. ബാങ്ക്‌ നിഫ്‌റ്റിയില്‍ തന്നെ മുന്‍നിര ഓഹരികളേക്കാള്‍ മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ ഓഹരികളാണ്‌ വലിയ മുന്നേറ്റം നടത്തിയത്‌.

നടപ്പു സാമ്പത്തിക വര്‍ഷം മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ ബാങ്ക്‌ ഓഹരികള്‍ 81 ശതമാനം വരെ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ മുന്‍നിര ബാങ്ക്‌ ഓഹരികളുടെ പ്രകടനം ദുര്‍ബലമായിരുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ 2023-24ല്‍ ഇതുവരെ രണ്ട്‌ ശതമാനം ഇടിവ്‌ നേരിടുകയാണ്‌ ചെയ്‌തത്‌. ബാങ്ക്‌ സൂചികയില്‍ വളരെ ഉയര്‍ന്ന വെയിറ്റേജുള്ള ഓഹരിയാണ്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌.

എസ്‌ബിഐ, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ തുടങ്ങിയവ ഒറ്റയക്ക നേട്ടം മാത്രമാണ്‌ രേഖപ്പെടുത്തിയത്‌.
ബാങ്ക്‌ ഓഹരികളില്‍ നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌ പൊതുമേഖലാ ബാങ്കുകളാണ്‌.

ഇതില്‍ തന്നെ മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ ബാങ്ക്‌ ഓഹരികളാണ്‌ നേട്ടത്തില്‍ മുന്നില്‍ നിന്നത്‌.

X
Top