Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

2000 രൂപ നോട്ട് പിന്‍വലിക്കല്‍: ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത മെച്ചപ്പെടും, ഹ്രസ്വകാല നിരക്ക് കുറയും

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനം ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കും. ഹ്രസ്വകാല ഡെബ്റ്റ് ഇന്‍സ്ട്രുമെന്റ് നിരക്കുകള്‍ കുറയും. നിക്ഷേപം 1.5-2 ലക്ഷം കോടി രൂപ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന്‌ കൊട്ടക് മഹീന്ദ്ര ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജ് പറഞ്ഞു.

പണലഭ്യത ഏകദേശം ഒരു ലക്ഷം കോടി രൂപ വര്‍ദ്ധിക്കുകയും ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം ലഘൂകരിക്കപ്പെടുകയും ചെയ്യും. നിക്ഷേപം വര്‍ദ്ധിക്കുമെന്നും പണലഭ്യത 1.4-1.6 ലക്ഷം കോടി രൂപ ഉയരുമെന്നും എംകെയ് ഗ്ലോബല്‍, സാമ്പത്തിക വിദഗ്ധ മാധവി അറോറയും പ്രവചിച്ചു.

2023 മാര്‍ച്ച് 31 വരെ, പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകള്‍ 3.62 ലക്ഷം കോടി രൂപയുടേതാണ്. സര്‍ക്കുലേഷനിലുള്ള നോട്ടുകളുടെ 10.8 ശതമാനം. സെപ്തംബര്‍ 30 നകം ഇവ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുകയോ ബാങ്കില്‍ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യും.

അതിനാല്‍ നിക്ഷേപ അടിത്തറ വര്‍ദ്ധിക്കും.സെപ്റ്റംബര്‍ 30 നകം 2,000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബാങ്കിംഗ് സംവിധാനത്തിലെ നിലവിലെ പണലഭ്യത മെയ് 21 വരെ ഏകദേശം 93461.40 കോടി രൂപയാണ്.

X
Top