ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നിക്ഷേപ വളര്‍ച്ച, സര്‍ക്കാര്‍ ചെലവഴിക്കല്‍; ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത ആധിക്യം

ന്യൂഡല്‍ഹി: നിക്ഷേപ വര്‍ദ്ധനവും സര്‍ക്കാര്‍ ചെലവഴിക്കലും കാരണം ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത ഉയര്‍ന്നു. ഫെബ്രുവരി 28 നും മാര്‍ച്ച് 7 നും ഇടയില്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രതിദിനം ശരാശരി 70,933.8 കോടി രൂപ സംവിധാനത്തില്‍ നിന്ന് ആഗിരണം ചെയ്തു. മാര്‍ച്ച് 5 ന് 1.14 ലക്ഷം കോടി രൂപയും മാര്‍ച്ച് 4 ന് 1.05 ലക്ഷം കോടി രൂപയുമാണ് ആര്‍ബിഐയുടെ അറ്റ പിന്‍വലിക്കല്‍.

ഫെബ്രുവരി 28 ന് 18256.53 കോടി രൂപയുടെ അറ്റ തുകയാണ് ആര്‍ബിഐ പിന്‍വലിച്ചത്. അതിന് മുന്‍പ് ഫെബ്രുവരി 8 നും ഫെബ്രുവരി 27നുമിടയിലുള്ള കാലയളവില്‍ 27,107.82 കോടി രൂപ സംവിധാനത്തിലേയ്ക്ക് ഒഴുക്കി. 17 ദിവസത്തോളം പണലഭ്യത കമ്മി തുടര്‍ന്ന സാഹചര്യത്തിലാണിത്.

ആര്‍ബിഐ പണം പിന്‍വലിക്കുന്നത് കമ്മിയും പണം നിവേശിപ്പിക്കുന്നത് മിച്ചത്തേയും കാണിക്കുന്നു. ഹ്രസ്വകാല ബിസിനസ്സ്, സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബാങ്കുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന പണത്തെയാണ് പണലഭ്യത കുറിക്കുന്നത്. ഹ്രസ്വകാല വായ്പാ ലക്ഷ്യം നിറവേറ്റാന്‍ ശ്രമിക്കുന്നതിനാല്‍ മാസാവസാനത്തോടെ പണലഭ്യതയില്‍ കുറവ് വന്നേയ്ക്കും.

ദീര്‍ഘകാല റിപ്പോ ഓപ്പറേഷനുകള്‍(എല്‍ടിആര്‍ഒ) ടാര്‍ഗറ്റഡ് ലോംഗ് ടേം റിപ്പോ ഓപ്പറേഷനുകള്‍ (ടിഎല്‍ടിആര്‍ഒ) റിഡീം ചെയ്യുന്നതും പണലഭ്യതയെ ബാധിക്കും.

X
Top