
കൊച്ചി: ഗ്രീന്‍ ഫിനാന്‍സിന് കൂടുതല്‍ പ്രോത്സാഹനം ആവശ്യമാണെന്ന് ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും പറയുന്നു. സബ്സിഡികള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ പ്രദാനം ചെയ്യുകയും ഹരിത ധനസഹായത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും വേണം. ഹരിത നിക്ഷേപങ്ങള്‍ കൂടുതല്‍ ലഭ്യമാകേണ്ടതുണ്ട്.
സബ്സിഡികള്‍ ലഭ്യമാകുന്ന പക്ഷം ഹരിത പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കും. ഹരിത നിക്ഷേപം എന്ന ആശയം ഇന്ത്യയില്‍ ഇപ്പോഴും പുതിയതാണെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ അശുതോഷ് ഖജൂരിയ പറഞ്ഞു.ഹരിത ധനസഹായം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ (ആര്‍ബിഐ) പ്രത്യേക പദ്ധതികള്‍ അവതരിപ്പിക്കണമെന്നും ഖജൂരിയ ആവശ്യപ്പെടുന്നു.
പ്രത്യേകിച്ചും സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായത്തിന്. നിലവില്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് കൂടുതല്‍ ഹരിത ധനസഹായം ലഭ്യമാകുന്നത്. ഗ്രീന്‍ ഫിനാന്‍സില്‍ നിരവധി അവസരങ്ങളാണുള്ളത്.
്അതേസമയം ഗ്രീന്‍ ഫിനാന്‍സ് ചട്ടക്കൂട് സംബന്ധിച്ച് ബാങ്കുകളും സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വായ്പ അനുവദിക്കുമ്പോള്‍ സ്വീകരിക്കേണ്ട പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്ജി) മാനദണ്ഡങ്ങള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് വര്‍ഷം പുറത്തുവിട്ടേക്കും. ഇഎസ്ജി അടിസ്ഥാനമാക്കിയുള്ള വായ്പ വിതരണം ആഗോള തലത്തില്‍ 2021 ല്‍ 322 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
2016 ല്‍ 6 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ മാനദണ്ഡങ്ങള്‍ പുറത്തിറക്കുന്നത്. മാത്രമല്ല, കാലാവസ്ഥ വ്യതിയാനം സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്നതായി ആര്‍ബിഐ സ്ഥിരീകരിക്കുന്നു.