ന്യൂഡല്‍ഹി: സമ്മര്‍ദ്ദത്തിലായ വായ്പകള്‍, ഡീഫാള്‍ട്ടാകുന്നതിന് മുന്‍പ് ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ക്ക് (എആര്‍സി)വില്‍ക്കാന്‍ ഇനി ബാങ്കുകള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും കഴിയും. ഇതിനായുള്ള മാനദണ്ഡങ്ങളില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)മാറ്റം വരുത്തി. രണ്ട് മാസം കാത്തിരുന്നതിന് ശേഷം മാത്രം വില്‍പന എന്ന മാനദണ്ഡം എടുത്തുമാറ്റപ്പെട്ടു.
പുതിയ നിയമപ്രകാരം അടവ് തെറ്റിയാല്‍ ഉടന്‍ വായ്പകള്‍ എആര്‍സികള്‍ക്ക് വില്‍ക്കാം. ഇത് കടം സമാഹരണം വേഗത്തിലാക്കും. മാത്രമല്ല, ആസ്തി ഗുണമേന്മ മെച്ചപ്പെടാനും നടപടി കാരണമാകും.
ഡീഫാള്‍ട്ടാകുന്നതിന് മുന്‍പുതന്നെ വായ്പകള്‍ വില്‍ക്കുന്നത് മികച്ച ബാലന്‍സ് ഷീറ്റിന് ബാങ്കുകളെ സഹായിക്കും. നേരത്തെയുള്ള മാനദണ്ഡങ്ങള്‍ പ്രകാരം, ഇത്തരം വായ്പകള്‍ക്കെതിരെ ബാങ്കുകള്‍ ഗണ്യമായ തുക നീക്കിവയ്‌ക്കേണ്ടി വന്നിരുന്നു.മാത്രമല്ല, വീണ്ടെടുക്കല്‍ പ്രക്രിയ സങ്കീര്‍ണ്ണവുമായിരുന്നു.
നിലവില്‍ ഡീഫാള്‍ട്ടല്ലാത്ത സ്‌ട്രെസ്ഡ് ലോണ്‍ ബാങ്കുകള്‍ക്ക് മികച്ച വരുമാനം നല്‍കുമെന്ന് വിദഗ്ധര്‍ പറയുന്നു.