റേഷനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിൽ എതിര്‍പ്പ് നേരിട്ടറിയിച്ച് കേരളംജിഎസ്ടിആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കിഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്ര വിജ്ഞാപനമായിലോക സാമ്പത്തിക ഫോറം: 51 കമ്പനികളുമായി ചർച്ച നടത്തി മന്ത്രി പി രാജീവും സംഘവുംമധുരത്തോടെ ബജറ്റ് അന്തിമ നടപടികൾക്കു തുടക്കം

പ്രവാസി നിക്ഷേപം ആകർഷിക്കാൻ ബാങ്കുകള്‍ തമ്മിൽ മത്സരം

റെക്കാഡ് ഇടിവ് നേരിട്ടതോടെ പ്രവാസി നിക്ഷേപം ആകർഷിക്കാൻ ബാങ്കുകള്‍ തമ്മിലുള്ള മത്സരം മുറുകുന്നു.

വിദേശ മലയാളികള്‍ക്ക് മികച്ച നിക്ഷേപ സ്‌ക്കീമുകള്‍ പ്രഖ്യാപിച്ച്‌ വാണിജ്യ ബാങ്കുകള്‍ സംസ്ഥാനത്ത് നിന്ന് പരമാവധി ബിസിനസ് നേടാൻ ശ്രമം തുടങ്ങി. ഗള്‍ഫ് മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തമിഴ്നാട് മർക്കന്റയില്‍ ബാങ്ക് സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ മാതൃകയില്‍ പ്രത്യേക കേന്ദ്രം കൊച്ചിയില്‍ തുറന്നു.

സി.എസ്.ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയെല്ലാം ഗള്‍ഫ്, യൂറോപ്പ്, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നും വലിയ നിക്ഷേപങ്ങള്‍ ആകർഷിക്കാൻ പുതിയ വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്.

രൂപയുടെ മൂല്യയിടിവ് മുതലെടുക്കാൻ പ്രവാസികള്‍ പരമാവധി പണം നാട്ടിലേക്ക് അയക്കുകയാണെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.

X
Top