Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്നത് ബാങ്കുകള്‍ തുടരുന്നു

ന്യൂഡല്‍ഹി:വായ്പാ നിരക്ക് ഉയര്‍ത്തുന്നത് ബാങ്കുകള്‍ തുടരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്കിന് അനുസൃതമായാണ് ഇത്. ഐസിഐസിഐ ബാങ്ക്, പിഎന്‍ബി, ബാങ്ക് ഓഫ് ഇന്ത്യ, ബന്ധന്‍ ബാങ്ക് എന്നിവ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് നിരക്ക് (എംസിഎല്‍ആര്‍) 15-30 ബേസിസ് പോയിന്റുകള്‍ പുതുക്കി.

ഐസിഐസിഐ ബാങ്ക് എംസിഎല്‍ആര്‍ 20 ബിപിഎസ് ഉയര്‍ത്തിയപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഒരു വര്‍ഷ എംസിഎല്‍ആര്‍ 8.05 ശതമാനമായാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 7.75 ശതമാനമായിരുന്നു.മൂന്നുവര്‍ഷത്തെ എംസിഎല്‍ആര്‍ 8.05 ശതമാനത്തില്‍ നിന്നും 8.35 ശതമാനമാക്കാനും പിഎന്‍ബി തയ്യാറായി.

ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.80 ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായും ആറ് മാസത്തെ എംസിഎല്‍ആര്‍ നേരത്തെ 7.55 ശതമാനത്തില്‍ നിന്ന് 7.65 ശതമാനമായുമാണ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തിയത്. ബന്ധന്‍ ബാങ്കും ഒക്ടോബര്‍ 31 മുതല്‍ എംസിഎല്‍ആറില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വെബ്‌സൈറ്റ് അനുസരിച്ച്, ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 10.32 ശതമാനവും മൂന്ന് വര്‍ഷത്തെ എംസിഎല്‍ആര്‍ 11.10 ശതമാനവുമാണ്.

ഉയര്‍ന്ന പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി ആര്‍ബിഐ ഈ വര്‍ഷം പോളിസി റിപ്പോ നിരക്ക് 190 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ ബാങ്കുകള്‍ അവരുടെ ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകളും (ഇബിഎല്‍ആര്‍എസ്) എംസിഎല്‍ആറുകളും ഉയര്‍ത്താന്‍ നിര്‍ബന്ധിതരായി. 2022 മെയ് മുതല്‍ സെപ്തംബര്‍ വരെ ഇബിഎല്‍ആര്‍എസുകളില്‍ 140 ബേസിസ് പോയിന്റ് വര്‍ധനവാണുണ്ടായിരിക്കുന്നത്.

എംസിഎല്‍ആര്‍ ശരാശരി 70 ബേസിസ് പോയിന്റുകളും ഉയര്‍ത്തപ്പെട്ടു. ആര്‍ബിഐയുടെ ഒക്ടോബര്‍ ബുള്ളറ്റിന്‍ അനുസരിച്ച്, ജൂണിലവസാനിച്ച പാദത്തില്‍ ഇബിഎല്‍ആര്‍ലിങ്ക്ഡ് ലോണുകള്‍ 46.9 ശതമാനവും എംസിഎല്‍ആര്‍ വായ്പകള്‍ 46.5 ശതമാനവുമാണ്.വായ്പ നല്‍കാനുള്ള കുറഞ്ഞ നിരക്കാണ് എംസിഎല്‍ആര്‍.

അതേസമയം 2019 ഒക്‌ടോബര്‍ മുതല്‍, ബാങ്കുകള്‍ ഹോം ലോണ്‍ പോലുള്ള ഫ്‌ലോട്ടിംഗ് റേറ്റ് ഉല്‍പ്പന്നങ്ങളെ റിപ്പോ നിരക്ക് പോലുള്ള ബാഹ്യ ബെഞ്ച്മാര്‍ക്ക് നിരക്കുകളുമായി ബന്ധിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ചില്ലറ വായ്പകള്‍ ഇപ്പോഴും എംസിഎല്‍ആറിന് കീഴിലാണ്.

X
Top