Alt Image
യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

വായ്പ വിതരണത്തില്‍ കുതിച്ചുചാട്ടം

ന്യൂഡല്‍ഹി: സേവന മേഖലയ്ക്കുള്ള കുടിശ്ശിക വായ്പ നവംബറില്‍ 21.3 ശതമാനം വര്‍ദ്ധിച്ചു. മുന്‍വര്‍ഷത്തെ സമാനമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 3.2 ശതമാനം അധികമാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും പബ്ലിക് ഫിനാന്‍സ് സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ നല്‍കിയ വായ്പ 33 ശതമാനം വര്‍ധിച്ചതാണ് മൊത്തം കുതിപ്പിന് കാരണമായത്. കാര്‍ഷിക, അനുബന്ധ മേഖലകള്‍ക്കുള്ള വായ്പയിലും 13.8 ശതമാനം ഉണര്‍വുണ്ടായിട്ടുണ്ട്.

മുന്‍വര്‍ഷത്തെ സമാനമാസത്തില്‍ കാര്‍ഷിക ലോണ്‍ 10.9 ശതമാനം ആധിക്യമാണ് രേഖപ്പെടുത്തിയിരുന്നത്. വ്യാവസായിക വായ്പകളിലും വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞമാസമുണ്ടായത്. കഴിഞ്ഞവര്‍ഷത്തെ 3.4 ശതമാനം 13.1 ശതമാനമായി.

ഭവന വായ്പ 16.2 ശതമാനവും വാഹന വായ്പ 22.5 ശതമാനവും ഉയര്‍ന്നതോടെ വ്യക്തിഗത വായ്പ 19.7 ശതമാനവുമായി. മുന്‍ വര്‍ഷത്തില്‍ 12.6 ശതമാനം നേട്ടമാണ് വ്യക്തിഗത വായ്പ ഇനത്തില്‍ കുറിച്ചിരുന്നത്. അതേസമയം ചെറുകിട വായ്പകളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് നഷ്ടസാധ്യത വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ബാങ്കിംഗ് പ്രവണതയും പുരോഗതയും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പറഞ്ഞു.

X
Top