Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

2022 ല്‍ വിതരണം ചെയ്തത് 9 ലക്ഷം കോടി രൂപയുടെ ഭവന വായ്പ

ന്യൂഡല്‍ഹി: ചില്ലറ വായ്പ വിതരണം, 2022 ല്‍ കോവിഡിന് മുമ്പുള്ള നിലയെ മറികടന്ന് മുന്നേറി. 9 ലക്ഷം കോടി രൂപയുടെ 34 ലക്ഷം ഭവനവായ്പകളാണ് കഴിഞ്ഞവര്‍ഷം വിതരണം ചെയ്തത്. അതില്‍ 25 ലക്ഷം രൂപയില്‍ കുറവുള്ള വിഭാഗമാണ് മുന്നില്‍.

ഇക്വിഫാക്‌സും ആന്‍ഡ്രോമിഡയും നടത്തിയ പഠനമാണ് ഇക്കാര്യം വിശദമാക്കുന്നത്. ബാങ്കുകള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ 9 ലക്ഷം കോടി രൂപ ഭവനവായ്പ നല്‍കിയപ്പോള്‍ ലോണുകളുടെ എണ്ണം 17 ശതമാനമായി വര്‍ധിച്ചു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം കൂടുതലാണ് വിതരണം ചെയ്ത ഹോം ലോണുകള്‍.ഭവനവായ്പ കുടിശ്ശിക 2021 ഡിസംബര്‍ മുതല്‍ 2022 ഡിസംബര്‍ വരെ 16 ശതമാനം വര്‍ദ്ധിച്ചതായി ‘ഇന്ത്യന്‍ റീട്ടെയില്‍ ലോണ്‍സ് അവലോകനം-ഏപ്രില്‍ 2023’ എന്ന പഠനം വെളിപെടുത്തുന്നു. വ്യക്തഗത വായ്പ വിഭാഗം 2022 ല്‍ 57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

2022 ഡിസംബര്‍ 31 വരെ റീട്ടെയില്‍ വ്യവസായം 54 കോടി വായ്പകളാണ് വിതരണം ചെയ്തത്.ഉപഭോക്തൃ ഉപകരണ വായ്പകളുടെ എണ്ണം 6.5 കോടി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 48 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഇത്.

0-25 ലക്ഷത്തിന്റെ വായ്പകള്‍ മൊത്തം വിതരണത്തിന്റെ 67 ശതമാനമാകുമ്പോള്‍ 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ളത് 36 ശതമാനമായി. 2021 ലും 0-25 ലക്ഷം രൂപ വളര്‍ച്ച 67 ശതമാനമായിരുന്നു. ചില്ലറ വ്യവസായത്തിന്റെ വിപണി വലിപ്പം നിലവില്‍ 100 ലക്ഷം കോടി രൂപയാണ്.

X
Top