Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഓവര്‍നൈറ്റ് റേറ്റ് നിരക്ക് ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ബാങ്കുകള്‍

മുംബൈ: ഉയര്‍ന്ന ഓവര്‍നൈറ്റ് റേറ്റിംഗില്‍ ആശങ്ക പ്രകടിപ്പിക്കുകയാണ് ഇന്ത്യന്‍ ബാങ്കുകള്‍. പണലഭ്യത ഉറപ്പുവരുത്താന്‍ ഇടപെടണമെന്ന് അവര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യോട് അനൗപചാരികമായി ആവശ്യപ്പെടുകയും ചെയ്തു. മുതിര്‍ന്ന ട്രഷറി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാഴ്ചയായി ഓവര്‍നൈറ്റ് കോള്‍ മണി നിരക്ക്, റിപ്പോ നിരക്കിനും മാര്‍ജിനല്‍ സ്റ്റാന്റിംഗ് ഫെസിലിറ്റി (എംഎസ്എഫ്)യ്ക്കും മുകളിലാണ്. വായ്പയെടുക്കുന്നതിനുള്ള കൊളാറ്ററൈസ്ഡ് രൂപമായ ടിആര്‍ഇപിഎസിനുള്ള ശരാശരി നിരക്ക് നിലവില്‍ 6.75 ശതമാനമായി. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് 6.50 ശതമാനമാണ്.

ബാങ്കുകളും മറ്റ് ഡിപ്പോസിറ്ററി സ്ഥാപനങ്ങളും പരസ്പരം വായ്പ വാങ്ങുകയും നല്‍കുകയും ചെയ്യുന്ന നിരക്കാണ് ഓവര്‍നൈറ്റ് നിരക്ക്. ഹ്രസ്വകാല പണ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് ഇത്തരത്തില്‍ വായ്പ നേടുന്നതിന്റെ ഉദ്ദേശ്യം. പണനയത്തെയും സാമ്പത്തിക വളര്‍ച്ചയെയും സ്വാധീനിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് നിശ്ചയിക്കുന്ന പലിശനിരക്ക് കൂടിയാണ് ഓവര്‍നൈറ്റ് നിരക്ക്.

X
Top