2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

പണപ്പെരുപ്പത്തെ മറികടക്കുന്ന എഫ്ഡി നിരക്കുകളുമായി രാജ്യത്തെ ബാങ്കുകള്‍

ന്യൂഡല്‍ഹി: ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍, ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്ഡി) ആകര്‍ഷക നിക്ഷേപമാര്‍ഗമാകുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുടര്‍ച്ചയായി ആറ് തവണ റിപ്പോ നിരക്ക് ഉയര്‍ത്തിയതിനാല്‍, ബാങ്കുകള്‍ എഫ്ഡി നിരക്ക് വര്‍ദ്ധിപ്പിച്ചു. നിലവില്‍ മിക്കവാറും എല്ലാ ബാങ്കുകളും പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലായതാണ് ആര്‍ബിഐയെ നിരക്കുയര്‍ത്താന്‍ നിര്‍ബന്ധിതരാക്കിയത്. 2022 മെയ് മുതല്‍ തുടര്‍ച്ചയായ ആറ് വര്‍ദ്ധനകളിലൂടെ നിരക്ക് 250 ബിപിഎസ് ഉയര്‍ത്താന്‍ കേന്ദ്രബാങ്ക് തയ്യാറായി. നിലവില്‍ 6.50 ശതമാനമാണ് റിപ്പോ നിരക്ക്.

പുതിയ ഡെപ്പോസിറ്റ് വിലനിര്‍ണ്ണയം അനുസരിച്ച്, പൊതുമേഖലാ ബാങ്കിലെ ഏതൊരു നിക്ഷേപകനും ശരാശരി 200 മുതല്‍ 800 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7 മുതല്‍ 7.25 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

എസ്ബിഐ എഫ്ഡി നിരക്കുകള്‍
രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 400 ദിവസ സ്ഥിരനിക്ഷേപത്തിനായി വാര്‍ഷികാടിസ്ഥാനത്തില്‍ 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവും വാഗ്ദാനം ചെയ്യുന്നു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എഫ്ഡി നിരക്കുകള്‍
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുതിര്‍ന്ന പൗരന്മാര്‍ക്ക് 444 ദിവസത്തേക്ക് 7.85 ശതമാനവും റീട്ടെയിലിന് 7.35 ശതമാനവും നിരക്ക് നല്‍കുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ 800 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് 7.30 ശതമാനവും റീട്ടെയിലിനും മുതിര്‍ന്നവര്‍ക്കും 7.80 ശതമാനവുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് എഫ്ഡി നിരക്കുകള്‍
പഞ്ചാബ് നാഷണല്‍ ബാങ്ക് റീട്ടെയില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് യഥാക്രമം 7.25 ശതമാനവും 7.75 ശതമാനവും നിരക്ക് വാഗ്ദാനം ചെയ്യുന്നു. 666 ദിവസത്തെ നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക്.

ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയുടെ 399 ദിവസ എഫ്ഡി നിരക്ക് ചെറുകിട, മുതിര്‍ന്ന പൗരന്മാര്‍ക്ക് യഥാക്രമം 7.05 ശതമാനവും 7.75 ശതമാനവുമാണ്.

കാനറ ബാങ്ക്
400 ദിവസത്തേക്ക് 7.15 ശതമാനവും 7.65 ശതമാനവുമാണ് കാനറ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

യൂക്കോ ബാങ്ക്
യൂക്കോ ബാങ്ക് 666 ദിവസത്തേക്ക് 7.15 ശതമാനവും 7.25 ശതമാനവും വാഗ്ദാനം ചെയ്യുന്നു

എച്ച്ഡിഎഫ്‌സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് സാധാരണക്കാര്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവും അഞ്ച് വര്‍ഷത്തേക്ക് പലിശ വാഗ്ദാനം ചെയ്യുന്നു.

ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് 15 മാസത്തിലേറെയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനവും നല്‍കുന്നു.

X
Top