തീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധദേശീയപാതാ വികസനത്തിന് 10 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കും: ഗഡ്കരിതീരുവയേക്കാള്‍ തിരിച്ചടി ആഗോളമാന്ദ്യം നൽകുമെന്ന ആശങ്കയിൽ ഇന്ത്യക്ലബ്ബും അസോസിയേഷനും അംഗങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് GST ബാധകമല്ലമാലിന്യ സംസ്കരണ മേഖലയിലേക്ക് നിക്ഷേപ ഒഴുക്ക്

കേരളത്തിലെ ബാങ്കുകൾ ഏപ്രിലിൽ 9 ദിവസം പ്രവർത്തിക്കില്ല

പ്രിൽ മാസത്തിലേക്ക് കടക്കുന്നതോടെ ഏറെ പ്രതീക്ഷകളും വികസന മോഹങ്ങളുമായി പുതിയൊരു സാമ്പത്തിക വർഷത്തിന് (2025 ഏപ്രിൽ 1 – 2026 മാർച്ച് 31) കൂടി സമാരംഭം കുറിക്കുകയാണ്.

2025 സാമ്പത്തിക വർഷം (2024 ഏപ്രിൽ – 2025 മാർച്ച്) പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ കമ്പനികളും വ്യാപാരികളും ഒക്കെ വാർഷിക കണക്കെടുപ്പും കൂട്ടിക്കിഴിക്കലും പുതിയ സാമ്പത്തിക വർഷത്തെ വിജയകരമായി നേരിടാനുള്ള അണിയറ പ്രവർത്തനങ്ങളിലും മുഴുകുകയായിരിക്കും.

ആദായ നികുതി സമർപ്പണം മുതൽ വാർഷിക പദ്ധതികളുടെ ആസൂത്രണം വരെയുള്ള നിരവധി പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകളും ഉത്തരവാദിത്തങ്ങളുമൊക്കെ നിർവഹിക്കാൻ ശ്രദ്ധിക്കേണ്ട മാസവുമാണ് മുന്നിലേക്ക് എത്തുന്നത്.

അതിനാൽ തന്നെ ബങ്കിങ് സേവനങ്ങളും പണമിടപാടും തടസ്സപ്പെടാതെ പൂർത്തിയാക്കാൻ നോക്കേണ്ടതും അനിവാര്യതയാണ്. ഈയൊരു പശ്ചാത്തലത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് 2025 ഏപ്രിൽ മാസത്തിനിടെ ബാധകമാകുന്ന പൊതുഅവധികളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് ഏവർക്കും ഉപകാരപ്രദമായിരിക്കും.

മൂന്ന് പൊതു അവധികളും രണ്ടും നാലും ശനിയാഴ്ചകളും ഞായർ ദിവസങ്ങളിൽ സാധാരണയായുള്ള അവധികളും ഉൾപ്പെടെ, വരുന്ന ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ ഒൻപത് ദിവസം പ്രവർത്തിക്കില്ല എന്നാണ് റിസർവ് ബാങ്കിന്റെ (ആർബിഐ) വെബ്സൈറ്റിൽ നൽകിയിട്ടുള്ള രേഖകളിൽ നിന്നും വെളിവാകുന്നത്.

ഏപ്രിൽ മാസത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് ബാധകമായ പൊതു അവധികളെ സംബന്ധിച്ച വിശദാംശം ചുവടെ ചേർക്കുന്നു.

കേരളത്തിലെ ബാങ്ക് അവധികൾ
ഏപ്രിൽ 1 : വാർഷിക കണക്കെടുപ്പ് (ചൊവ്വാഴ്ച)
ഏപ്രിൽ 6 : ഞായറാഴ്ച
ഏപ്രിൽ 12 : രണ്ടാം ശനിയാഴ്ച
ഏപ്രിൽ 13 : ഞായറാഴ്ച
ഏപ്രിൽ 14 : വിഷു/ അംബേദ്കർ ജയന്തി (തിങ്കളാഴ്ച)
ഏപ്രിൽ 18 : ദുംഖവെള്ളി (വെള്ളിയാഴ്ച)
ഏപ്രിൽ 20 : ഞായറാഴ്ച
ഏപ്രിൽ 26 : നാലാം ശനിയാഴ്ച
ഏപ്രിൽ 27 : ഞായറാഴ്ച

ഇതിൽ ഏപ്രിൽ ഒന്നിനുള്ള അവധി, 2024-25 സാമ്പത്തിക വർഷം പൂർത്തിയായതിനെ തുടർന്നുള്ള ബാങ്കുകളിലെ വാർഷിക കണക്കെടുപ്പ് കാരണമാകുന്നു. ഏപ്രിൽ 14 വിഷുവിനും ഏപ്രിൽ 18 ദുംഖവെള്ളിക്കും ആർബിഐയുടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധിയാണ് അനുവദിച്ചിരിക്കുന്നത്.

എന്തായാലും ഏപ്രിൽ മാസത്തിലെ മൂന്നാം ആഴ്ചയിൽ തിങ്കളും വെള്ളിയും കൂടി അവധി ആയതിനാൽ ബാങ്ക് മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ബുദ്ധിമുട്ടുകൾ നേരിടാതെ നോക്കുന്നതിനായി അവശ്യമായ മുന്നൊരുക്കം നടത്താവുന്നതാണ്.

X
Top