Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സ്വർണപ്പണയ വിപണി പിടിക്കാൻ ബാങ്കുകൾ

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്(എൻ.ബി.എഫ്.സി) മേധാവിത്വമുള്ള സ്വർണപ്പണയ ബിസിനസിൽ കൂടുതൽ വിഹിതം നേടാൻ ബാങ്കുകൾ നീക്കം ശക്തമാക്കുന്നു.

ഈടില്ലാത്ത വായ്പകളുടെ വിതരണത്തിന് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങളും അധിക ബാദ്ധ്യതകളും ഏർപ്പെടുത്തിയതോടെയാണ് സ്വർണപ്പണയ രംഗത്ത് ബാങ്കുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നൽകിയിട്ടുള്ള സ്വർണപ്പണയ വായ്പകൾ ഏറ്റെടുക്കാൻ പ്രമുഖ ബാങ്കുകൾ പുതിയ പദ്ധതികൾക്ക് രൂപം നൽകി.

സ്വർണ വായ്പാ പദ്ധതികളിൽ ഇതുവരെ വലിയ ശ്രദ്ധ നൽകാതിരുന്ന വൻകിട സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവയെല്ലാം ഈ രംഗത്ത് കൂടുതൽ വളർച്ച നേടാനുള്ള ശ്രമത്തിലാണ്.

ഇതിന്റെ ഭാഗമായി പരവമാവധി ശാഖകളിൽ സ്വർണ പണയ വായ്പകൾ ലഭ്യമാക്കുന്നതിന് വിപണന വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മുൻനിര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം ഫിനാൻസ് തുടങ്ങിയവയിൽ നിന്ന് എടുത്തിട്ടുള്ള സ്വർണ പണയ വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ ഏറ്റെടുക്കാമെന്ന വാഗ്ദാനങ്ങളുമായാണ് ബാങ്കുകളുടെ പ്രതിനിധികൾ ഉപഭോക്താക്കളെ സമീപിക്കുന്നത്.

റീട്ടെയ്ൽ വായ്പാ രംഗത്തെ ഏറ്റവും ആകർഷണീയമായ ധനകാര്യ ഉത്പന്നമായാണ് സ്വർണ പണയത്തെ ബാങ്കുകൾ വിലയിരുത്തുന്നത്. സ്വർണം ഈടായി സ്വീകരിക്കുന്നതിനാൽ വ്യക്തിഗത വായ്പകൾ സംബന്ധിച്ച റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിക്കാനാകുമെന്നതും അനുകൂല ഘടകമാണ്.

ബാങ്കുകൾ സ്വർണപ്പണയങ്ങൾക്ക് ഈടാക്കുന്നതിലും കുറഞ്ഞ നിരക്കിലാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഈ രംഗത്ത് വായ്പകൾ നൽകുന്നതെന്ന് ഒരു മുൻനിര കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി കൈവശപ്പെടുത്തിയാണ് ബാങ്കുകൾ സ്വർണ വായ്പകൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അതിവേഗത്തിൽ വായ്പകൾ സുരക്ഷിതമായി അനുവദിക്കാൻ എൻ.ബി.എഫ്.സികൾക്കുള്ള പ്രവർത്തനപരിചയം ബാങ്കുകൾക്കില്ല.

X
Top