2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

എഫ്ഡി നിരക്കുകള്‍ ഇനിയും കൂടും – ആര്‍ബിഐ

ന്യൂഡല്‍ഹി: മത്സരം മുറുകുന്നത് ബാങ്കുകളെ ഡെപോസിറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ച്ച് ബുള്ളറ്റിന്‍ പറയുന്നു. റിപ്പോ നിരക്ക് വര്‍ദ്ധനവ് കാരണം നിക്ഷേപ നിരക്കുകള്‍ നിലവില്‍ ഉയര്‍ന്നാണിരിക്കുന്നത്. നിക്ഷേപ അടിത്തറ വിപൂലികരിക്കുന്നതിനാല്‍ ബാങ്കുകള്‍ ഇനിയും നിരക്കുയര്‍ത്തും, ആര്‍ബിഐ അറിയിച്ചു.

2022 മെയ് മാസം തൊട്ട് ഇതിനോടകം 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് കേന്ദ്രബാങ്ക് തയ്യാറായി. 6.5 ശതമാനമാണ് നിലവിലെ റിപ്പോ. തല്‍ഫലമായി, ബാങ്കുകളും സമാന പാത പിന്തുടര്‍ന്നു.

ബുള്ളറ്റിന്‍ അനുസരിച്ച് 2022 മെയ് മുതല്‍ 2023 ഫെബ്രുവരി വരെ ശരാശരി 82 ബിപിഎസ് നിക്ഷേപ നിരക്ക് വര്‍ദ്ധനവാണുണ്ടായത്. ഇതില്‍ ടേം ഡെപോസിറ്റ് നിരക്ക് വര്‍ദ്ധന ശരാശരി 13.2 ശതമാനമായപ്പോള്‍ കറന്റ്,സേവിംഗ്‌സ് ഡെപോസിറ്റ് നിരക്കുകള്‍ യഥാക്രമം 4.6 ശതമാനം,7.3 ശതമാനം എന്നിങ്ങനെ മിതമായി.

മാത്രമല്ല, ആഗോള പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നും രാജ്യം വളര്‍ച്ച നിലനിര്‍ത്തുമെന്നും ബുള്ളറ്റിന്‍ നിരീക്ഷിക്കുന്നു.

X
Top