Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മികച്ച പാദഫലം ഉറപ്പുവരുത്തി ബാങ്കുകളുടെ പ്രൊവിഷണല്‍ കണക്കുകള്‍

മുംബൈ: താല്‍ക്കാലിക ബിസിനസ്സ് അപ്‌ഡേറ്റുകള്‍ പ്രകാരം ബാങ്ക് വായ്പകളും നിക്ഷേപങ്ങളും ശക്തമായി തുടരുന്നു. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്രബാങ്ക് നടപടികളും ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും മികച്ച പാദഫലം ഉറപ്പുവരുത്തുന്നതാണ് പ്രൊവിഷണല്‍ കണക്കുകള്‍. നല്ല മൂലധന ശേഷിയുള്ള ബാലന്‍സ് ഷീറ്റിനൊപ്പം വായ്പാ വളര്‍ച്ച മെച്ചപ്പെടുത്തല്‍, കുറഞ്ഞ വായ്പാ ചെലവ് എന്നിവ പോസിറ്റീവ് ഘടകങ്ങളാണെന്ന് നൊമൂറ അനലിസ്റ്റ് നിലഞ്ജന്‍ കര്‍ഫ വിലയിരുത്തി.

ഇതോടെ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് അനുപാതം (സിഎഎസ്എ), കോമ്പൗണ്ടിംഗ് ഫ്രാഞ്ചൈസികള്‍, വളര്‍ച്ചയ്ക്ക് ഉതകുന്ന വരുമാനം, കുറഞ്ഞ വായ്പ ചെലവ് എന്നിവ ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ക്കാകും. താല്‍ക്കാലിക കണക്കുകള്‍ പ്രകാരം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നീ മുന്‍നിര ബാങ്കുകള്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇരട്ട അക്ക വായ്പാ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

നിക്ഷേപ വളര്‍ച്ചയും ശക്തമായി. എച്ച്ഡിഎഫ്‌സി ബാങ്ക് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വായ്പകളിലും അഡ്വാന്‍സുകളിലും 23.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ത്രൈമാസ അടിസ്ഥാനത്തില്‍ വായ്പാ വളര്‍ച്ച 6 ശതമാനത്തിലധികം വര്‍ദ്ധിച്ചു.

നിക്ഷേപ വര്‍ദ്ധന 19.5 ശതമാനമാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പറയുന്നതനുസരിച്ച് അവരുടെ വായ്പാ വളര്‍ച്ച വാര്‍ഷിക,ത്രൈമാസ അടിസ്ഥാനത്തില്‍ യഥാക്രമം 17.6 ശതമാനവും 4.7 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ 13.2 ശതമാനം വര്‍ധിച്ചു

.രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 67,981 കോടി രൂപയുടെ വായ്പ നല്‍കി. വാര്‍ഷികാടിസ്ഥാനത്തില്‍ 16.6 ശതമാനവും ത്രൈമാസ അടിസ്ഥാനത്തില്‍ വെറും 5 ശതമാനവും വര്‍ധന. വാര്‍ഷികാടിസ്ഥാനത്തില്‍ 1.9 ശതമാനം വര്‍ധിച്ച് നിക്ഷേപങ്ങള്‍ 88,503 കോടി രൂപയിലെത്തി.

താരതമ്യേന ചെറിയ ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കരൂര്‍ വൈശ്യ ബാങ്ക് എന്നിവയും സമാനപ്രകടനമാണ് നടത്തിയത്.

X
Top