ന്യൂഡല്‍ഹി: എംഎസ്എംഇ മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ കണക്കാക്കുന്നതില്‍ ഇളവ് തേടി ബാങ്കുകള്‍.കൊവിഡ് പാക്കേജിന് കീഴില്‍ പുനഃസംഘടിപ്പിച്ച എംഎസ്എംഇ അക്കൗണ്ട് ഏറ്റവും പുതിയ തീയതി മുതല്‍ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കണമെന്നാണ് ആവശ്യം. പുനഃസംഘടനയ്ക്ക് മുമ്പുള്ള തീയതിയില്‍ അല്ല.
ഇക്കാര്യം ആവശ്യപ്പെട്ട് വായ്പാദാതാക്കള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. പുന:സംഘടിപ്പിച്ച തീയതിയ്ക്ക് മുന്‍പ് തന്നെ എംസ്എംഇ അക്കൗണ്ടുകള്‍ കിട്ടാകടമാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. തുടര്‍ന്നാണ് ബാങ്കുകള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
പ്രൊവിഷനിംഗ് ഭാരം കുറയ്ക്കാനാണ് ബാങ്കുകള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇളവ് അനുവദിക്കുകയാണെങ്കില്‍ നിഷ്‌ക്രിയമായി മാറിയ പുതിയ തീയതി മുതല്‍ ആയിരിക്കും പ്രൊവിഷനിംഗ്. ഇത് വായ്പാദാതാക്കളുടെ ബാധ്യത കുറയ്ക്കും.
പുതിയ കണക്കുകള്‍ പ്രകാരം എംഎസ്എംഇ മേഖലയുടെ കുടിശ്ശിക 20.44 ലക്ഷം കോടി രൂപയാണ്. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലെ എംഎസ്എംഇ എന്‍പിഎ അനുപാതം 2021-22 സാമ്പത്തികവര്‍ഷത്തില്‍ 7.6 ശതമാനവും 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഡിസംബര്‍ വരെ 6.1 ശതമാനവുമാണ്.