
കൊച്ചി: റിസർവ് ബാങ്ക് ധന നയത്തില്‍ റിപ്പോ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതിന് ചുവടുപിടിച്ച് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നു.
കഴിഞ്ഞ ദിവസത്തെ ധന നയത്തില്‍ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ വിവിധ കാലയളവിലുള്ള നിക്ഷേപങ്ങളുടെ പലിശ കുറച്ചു.
ഇതോടൊപ്പം 400 ദിവസത്തേക്ക് 7.3 ശതമാനം പലിശ നല്‍കിയിരുന്ന പ്രത്യേക നിക്ഷേപ പദ്ധതി ബാങ്ക് ഒഫ് ഇന്ത്യ നിറുത്തലാക്കി.
91 മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള മൂന്ന് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ച് 4.25 ശതമാനമാക്കി.
മറ്റു ബാങ്കുകളും വരും ദിവസങ്ങളില്‍ നിക്ഷേപങ്ങളുടെ പലിശ കുറച്ചേക്കും.