Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി എടുക്കാൻ ബാങ്കുകൾ തിടുക്കം കാട്ടരുതെന്ന് റിസർവ് ബാങ്ക്

കൊച്ചി: നടപടിക്രമങ്ങളിൽ വീഴ്ച വരുത്തുന്ന ഉപഭോക്താക്കൾക്ക് ആവശ്യത്തിന് സമയം നൽകി മാത്രമേ വ്യാജ അക്കൗണ്ടുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂവെന്ന് റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നിർദേശം നൽകി.

തട്ടിപ്പ് അക്കൗണ്ടുകളായി തരംമാറ്റുന്നതിന് മുന്നോടിയായി ഉടമകൾക്ക് ഷോകോസ് നോട്ടീസ് നൽകണമെന്നും കേന്ദ്ര ബാങ്ക് നിർദേശിക്കുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഉപഭോക്താക്കൾക്ക് കുറഞ്ഞത് 21 ദിവസം സമയം നൽകണം.

സുപ്രീം കോടതിയുടെ നിർദേശമനുസരിച്ചാണ് റിസർവ് ബാങ്ക് പുതിയ നയം പ്രഖ്യാപിച്ചത്.

X
Top