ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബാങ്കുകള്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പ

ന്യൂഡല്ഹി: 2021-22 സാമ്പത്തിക വര്ഷത്തില് രാജ്യത്തെ വാണിജ്യ ബാങ്കുള് എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയെന്ന് കേന്ദ്ര സര്ക്കാര്. ബാങ്കുകള് കിട്ടാക്കടത്തില് നിന്ന് 33534 കോടി അവസാന സാമ്പത്തിക വര്ഷം തിരിച്ചുപിടിച്ചതായും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി.
ജോണ് ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയിലാണ് ഇക്കാര്യം രേഖമൂലം അറിയിച്ചത്. അവസാന അഞ്ചു വര്ഷത്തില് ബാങ്കുകള് എഴുതി തള്ളിയ വായ്പകളുടേയും തിരിച്ചുപിടിച്ചതിന്റെ പൂര്ണ്ണ വിവരങ്ങളാണ് ഇടത് എംപി തേടിയത്.
10 കോടിയും അതിന് മുകളിലുള്ള വായ്പ എഴുതി തള്ളിയ ബാങ്ക് അക്കൗണ്ടുകളുടെ പേരും വിവരവും ഏതെല്ലാം, പൊതുമേഖല ബാങ്കുകളില് ഏറ്റവും കൂടുതല് വായ്പ തിരിച്ചടവില് വീഴ്ച വരുത്തിയ ആദ്യ 25 പേരുടെ വിവരങ്ങള് എന്നീ ചോദ്യങ്ങളും ജോണ് ബ്രിട്ടാസ് ചോദിച്ചിരുന്നു.
എന്നാല് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണമുള്ളതിനാല് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള് വെളിപ്പെടുത്താനാകില്ലെന്നാണ് ധനകാര്യ സഹമന്ത്രിയുടെ മറുപടിയില് പറയുന്നത്. അതേസമയം, അവസാന അഞ്ചു വര്ഷത്തിനിടെ ബാങ്കുകള് എഴുതിത്തള്ളിയ വായ്പയുടെ കണക്കും തിരിച്ചുപിടിച്ചതിന്റെ കണക്കും നല്കുകയും ചെയ്തിട്ടുണ്ട്.
2017-18 സാമ്പത്തിക വര്ഷത്തില് 1,61,328 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതേ സാമ്പത്തിക വര്ഷം 12,881 കോടി രൂപയുടെ തിരിച്ചുപിടിക്കലാണ് നടന്നത്. 2018-19 വര്ഷത്തില് 2,36,265 കോടി രൂപയുടെ വായ്പ എഴുതി തള്ളിയിട്ടുണ്ട്. 25,501 കോടി രൂപയുടെ വായ്പാ തിരിച്ചുപിടിക്കല് നടന്നു.
2019-20-ല് 2,34,170 കോടി രൂപയുടെ വായ്പ എഴുതി തള്ളി. 30,016 കോടി രൂപ തിരിച്ചുപിടിച്ചു. 2020-21 സാമ്പത്തിക വര്ഷത്തില് 2,02,781 കോടി രൂപയുടെ വായ്പ എഴുതി തള്ളി. ആ സാമ്പത്തിക വര്ഷത്തില് 30,104 കോടി രൂപയുടെ കണ്ടുക്കെട്ടലാണ് നടന്നത്.

X
Top