ബാംഗ്ലൂർ: 2023 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഏകീകൃത അടിസ്ഥാനത്തിൽ 11.92 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി ബാർബിക്യൂ നേഷൻ ഹോസ്പിറ്റാലിറ്റി. ഒരു വർഷം മുമ്പ് ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനി 7.53 കോടി രൂപ ലാഭം കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു.
മുൻവർഷത്തെ കാലയളവിലെ 312 കോടി രൂപയിൽ നിന്ന് പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം അവലോകനം ചെയ്യുന്ന പാദത്തിൽ 305.9 കോടി രൂപയായി കുറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിലെ 252.2 കോടി രൂപയിൽ നിന്ന് രണ്ടാം പാദത്തിൽ ബാർബിക്യു നേഷന്റെ മൊത്തം ചെലവ് 257.3 കോടി രൂപയായി ഉയർന്നു.
212 റെസ്റ്റോറന്റുകൾ പ്രവർത്തിപ്പിക്കുന്ന ബാർബിക്യൂ നേഷൻ ഹോസ്പിറ്റാലിറ്റി കമ്പനി, 2024 സാമ്പത്തിക വർഷത്തിൽ നാല് പുതിയ റെസ്റ്റോറന്റുകൾ തുറക്കുകയും നാല് റെസ്റ്റോറന്റുകൾ അടച്ചുപൂട്ടുകയും ചെയ്തു.
അടുത്തിടെ, ബാർബിക്യൂ നേഷൻ ഹോസ്പിറ്റാലിറ്റി ലിമിറ്റഡും (ബിഎൻഎച്ച്എൽ) റെഡ് ആപ്പിൾ കിച്ചൻ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡും (ടോസ്കാനോ) ബ്ലൂ പ്ലാനറ്റ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (സാൾട്ട്) 53.3 ശതമാനം ഓഹരികൾ സംയുക്തമായി ഏറ്റെടുത്തു.
ബ്ലൂ പ്ലാനറ്റ് ഫുഡ്‌സ്, ‘സാൾട്ട്’ എന്ന ബ്രാൻഡിൽ പാൻ-ഇന്ത്യൻ ക്യുസിൻ റെസ്റ്റോറന്റ് ശൃംഖല നടത്തുന്നു. നിലവിൽ ആറ് റെസ്റ്റോറന്റുകൾ പ്രവർത്തിപ്പിക്കുകയും രണ്ട് റെസ്റ്റോറന്റുകൾ നിർമ്മാണത്തിലിരിക്കുകയും ചെയ്യുന്നു.