ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് ഫണ്ട് എയുഎം 4,000 കോടി കടന്നു

മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് സമ്പത്ത് സൃഷ്ടിച്ചുകൊണ്ട് ഈ നവംബറില്‍ ആറ് വര്‍ഷം പിന്നിടുന്നു.

ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എയുഎം) 4,000 കോടി എന്ന ശ്രദ്ധേയമായ നേട്ടത്തോടൊപ്പമാണ് സുപ്രധാന നാഴികക്കല്ല് പിന്നിടുന്നത്. തുടക്കം മുതല്‍ കാറ്റഗറിയിലെ ശരാശരി നേട്ടത്തിന് മുകളിലാണ് ഫണ്ട് ആദായം നല്‍കിയത്.

അതോടൊപ്പം ഓഹരി വിപണിയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ ചാഞ്ചാട്ടത്തോടെ മികച്ച റിട്ടേണ്‍ നല്‍കുകയും ചെയ്തു.

ഓഹരി, കടപ്പത്രം എന്നിവയില്‍ മാത്രമല്ല, ക്യാഷ്, ഫ്യൂച്ചര്‍ മാര്‍ക്കുറ്റുകള്‍ തമ്മിലുള്ള വില വ്യത്യാസങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഡെറിവേറ്റീവ് സാധ്യതകളും ഉപയോഗിച്ചു.

ഇക്വിറ്റിക്കും സ്ഥിര വരുമാന പദ്ധതികള്‍ക്കും ഇടയില്‍ ആസ്തികള്‍ വകയിരുത്തുന്നതിന് മികച്ചൊരു മാതൃകയാണ് ഫണ്ട് സ്വീകരിച്ചിട്ടുള്ളത്. വിപണിയിലെ ചാഞ്ചാട്ടം പ്രയോജനപ്പെടുത്താന്‍ ഫണ്ടിനെ പ്രാപ്തമാക്കുകയും നിക്ഷേപകര്‍ക്ക് താരതമ്യേന സുഗമമായ നിക്ഷേപ യാത്ര പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എസ്‌ഐപി നിക്ഷേപത്തിന് 1,3,5 വര്‍ഷ കാലയളവിലും തുടക്കം മുതലും ബെഞ്ച്മാര്‍ക്ക് സൂചികയേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കി. ബെഞ്ച്മാര്‍ക്ക് സൂചികയെ മറികടന്ന നേട്ടം ലംപ്‌സം നിക്ഷേത്തിനും നല്‍കാനായി.

ആഗോള കാരണങ്ങളാല്‍ സമീപ കാലയളവില്‍ ഉയര്‍ന്ന ചാഞ്ചാട്ടമാണ് ഇന്ത്യയിലെ ഓഹരി വിപണികള്‍ കണ്ടത്. ഇതോടെ ഹൈബ്രിഡ് ഫണ്ടുകള്‍ക്ക് നിക്ഷേപകരില്‍നിന്ന് കൂടുതല്‍ ശ്രദ്ധലഭിച്ചു.

താരതമ്യേന യാഥാസ്ഥിതികരായ ഇക്വിറ്റി നിക്ഷേപകര്‍ക്ക് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ അനുയോജ്യമാണ്. വളര്‍ച്ചക്കും മൂലധന സംരക്ഷണത്തിനും ഇടയില്‍ ബാലന്‍സ് ചെയ്താണ് ഈ ഫണ്ടുകള്‍ നീങ്ങുന്നത്.

ഇക്വിറ്റി വിഭാഗം നിക്ഷേപം ചലനാത്മകമായി ക്രമീകരിക്കുന്നു. വാങ്ങല്‍ അവസരം മുതലാക്കി വിപണി അമിത മൂല്യത്തിലാകുമ്പോള്‍ ഇക്വിറ്റി നിക്ഷേപം കുറയ്ക്കുകയും ഹ്രസ്വകാല ഇടിവുകളില്‍ അതിലെ നിക്ഷേപം കൂട്ടുകയും ചെയ്യുന്നു.

അതേസമയം, ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് പോലുള്ള സ്‌കീമുകളിലെ ഫണ്ട് മാനേജര്‍മാര്‍ അധിക സുരക്ഷ വാഗ്ദാനം ചെയ്ത് ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

നിശ്ചിത വിപണി മൂല്യമുള്ള ഓഹരികള്‍ വേണമെന്ന നിബന്ധനയില്ലാത്തതിനാല്‍ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതിലൂടെ റിസ്‌ക് പരിമിതപ്പെടുത്തി വൈവിധ്യവത്കരണത്തിലൂടെ പരമാവധി നേട്ടമുണ്ടാക്കാന്‍ അവസരം ലഭിക്കുന്നു.

സജീവമായ ആസ്തി വിഭജനത്തിലൂടെയും ചലനാത്മകമായ മാനേജുമെന്റ് സമീപനത്തിലൂടെയും ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് പ്രതിരോധശേഷിയോടൊപ്പം വളര്‍ച്ചയും അടിസ്ഥാനമാക്കിയുള്ള നിക്ഷേപതന്ത്രം തേടുന്ന നിക്ഷേപകര്‍ക്ക് ഇഷ്ടഫണ്ടായി തുടരുന്നു.

X
Top