കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട് 1370 കോടി രൂപ സമാഹരിച്ചു

മുംബൈ: ബറോഡ ബിഎൻപി പാരിബ മാനുഫാക്ചറിങ് ഫണ്ട് എൻഎഫ്ഒ വഴി 1,370 കോടി രൂപ സമാഹരിച്ചു. ജൂൺ 10 മുതൽ 24 വരെയായിരുന്നു എൻഎഫ്ഒ.

ഉത്പാദന മേഖലയിലെ കമ്പനികളിലെ മികച്ച വളർച്ചാ സാധ്യതയാണ് നിക്ഷേപകരെ ആകർഷിച്ചത്. ജൂലായ് മൂന്നിന് ഫണ്ടിൽ വീണ്ടും നിക്ഷേപം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

ആഭ്യന്തര-ആഗോള വിപണികൾക്കായി ഉത്പാദനമേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള സർക്കാർ നടപടികൾ ഈ മേഖലയിലെ കമ്പനികൾക്ക് ഗുണകരമാകും. ഉത്പാദന മേഖലയിലെയും അതുമായി ബന്ധപ്പെട്ടതുമായ കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുന്നത്.

മാനുഫാക്ചറിങ് ഫണ്ടിന് ലഭിച്ച മികച്ച പ്രതികരണം ഇന്ത്യയുടെ വളർച്ചയിൽ നിക്ഷേപകർ ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് തെളിവാണെന്ന് ബറോഡ ബിഎൻപി പാരിബാസ് മ്യൂച്വൽ ഫണ്ടിന്റെ സിഇഒ സുരേഷ് സോണി പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള 50,000 നിക്ഷേപകരിൽ നിന്ന് ഫണ്ടിന് സബ്സ്ക്രിപ്ഷൻ ലഭിച്ചു.

X
Top