Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

1,400 കോടി സമാഹരിച്ച്‌ ബറോഡ ബിഎൻപി പാരിബാസ് എംഎഫ്

മുംബൈ: 1,400 കോടി രൂപ സമാഹരിച്ച്‌ ബറോഡ ബിഎൻപി പാരിബാസ് മ്യൂച്വൽ ഫണ്ട്. അതിന്റെ ഫ്ലെക്സി ക്യാപ് സ്കീമിന്റെ പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) കാലയളവിലാണ് ഫണ്ട് ഹൗസ് തുക സമാഹരിച്ചത്. ബറോഡ ബിഎൻപി പാരിബാസ് ഫ്ലെക്സി ക്യാപ് ഫണ്ട് എന്നത് വലിയ/മിഡ്/സ്മോൾ ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ഡൈനാമിക് ഇക്വിറ്റി സ്കീമാണ്.

ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെയാണ് എൻഎഫ്ഒ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരുന്നതെന്ന് ഫണ്ട് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ബറോഡ അസറ്റ് മാനേജ്‌മെന്റ് ഇന്ത്യയെ ബിഎൻപി പാരിബാസ് അസറ്റ് മാനേജ്‌മെന്റ് ഇന്ത്യയിലേക്ക് ലയിപ്പിച്ചതിന് ശേഷം സംയുക്‌ത കമ്പനി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ പുതിയ ഫണ്ടാണിത്.

ഈ ഫണ്ടിന് എൻഎഫ്ഒ കാലയളവിൽ 120-ലധികം നഗരങ്ങളിൽ നിന്നുള്ള 42,000-ലധികം നിക്ഷേപകരെ ലഭിച്ചു. ഈ ബറോഡ ബിഎൻപി പാരിബാസ് ഫ്ലെക്സി ക്യാപ് ഫണ്ട് വരുന്ന ആഗസ്റ്റ് 24-നകം സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി വീണ്ടും തുറക്കും.

X
Top