2024ൽ പുതിയ ഉയരങ്ങൾ കീഴടക്കി ഉൽപ്പാദന മേഖലഏവിയേഷൻ ടർബൈൻ ഇന്ധന വില കുറച്ചുഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടികേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടും

അർബുദ ചികിത്സയിൽ വിപ്ലവം: ബേസ് എഡിറ്റിങ്ങിലൂടെ രോഗത്തെ അതിജീവിച്ച് പതിമൂന്നുകാരി

ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയിടത്തുനിന്ന് ഗുരുതര രക്താര്ബുദത്തെ അതിജീവിച്ച് അലിസ എന്ന പതിമ്മൂന്നുകാരി.

ബ്രിട്ടനിലെ ഗ്രേറ്റ് ഓമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടര്മാര് നടത്തിയ ‘ബെയ്സ് എഡിറ്റിങ്’ ജീന് തെറാപ്പിയാണ് അലീസയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആദ്യമായാണ് അര്ബുദ ചികിത്സയ്ക്ക് ബേസ് എഡിറ്റിങ് ഉപയോഗിക്കുന്നത്.

കഴിഞ്ഞവര്ഷം മേയിലാണ് അലിസയ്ക്ക് ഭേദമാക്കാനാവാത്ത ടി-സെല് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ സ്ഥിരീകരിച്ചത്. ശരീരത്തിന് രോഗപ്രതിരോധശേഷി നല്കുന്ന പ്രധാന ശ്വേതരക്താണുക്കളാണ് ടി-കോശങ്ങള്. അലിസയില് ഇവ ക്രമാതീതമായി പെരുകി.

കീമോതെറാപ്പിയും മജ്ജ മാറ്റിവെക്കലുള്പ്പെടെയുള്ള ചികിത്സകളും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ബേസ് എഡിറ്റിങ് തെറാപ്പിയിലേക്കുകടന്നത്. അലിസയുടെ ടി-കോശങ്ങളില് ബേസ് എഡിറ്റിങ് നടത്തി. അതുകഴിഞ്ഞ് ഒരിക്കല്ക്കൂടി മജ്ജ മാറ്റിവെച്ചു. 16 ആഴ്ച അലിസ ആശുപത്രിയില്ക്കഴിഞ്ഞു.

ആറുമാസമാസത്തിനുശേഷമുള്ള പരിശോധനയില് അലിസയ്ക്ക് അര്ബുദലക്ഷണങ്ങളില്ല. ഇപ്പോഴും നിരീക്ഷണത്തിലാണ്.

എന്താണ് ബേസ് എഡിറ്റിങ്

മനുഷ്യന്റെ ജനിതകവിവരങ്ങള് എഴുതപ്പെട്ട ജൈവ തന്മാത്രയാണ് ഡി.എന്;.എ. (ഡിഓക്സി റൈബോ ന്യൂക്ലിക് ആസിഡ്). ഡി.എന്.എ.യിലെ നാല് നൈട്രജന് ബേസുകളായ അഡിനിന്(എ), തൈമിന്(ടി), ഗ്വാനിന്(ജി), സൈറ്റോസിന്(സി) എന്നിവയുടെ തന്മാത്രാഘടനയില് മാറ്റം വരുത്തുകയാണ് ബേസ് എഡിറ്റിങ്ങിലൂടെ ചെയ്യുന്നത്.

ജീന് എഡിറ്റിങ്ങിലെത്തന്നെ സങ്കീര്ണമായ പ്രക്രിയയാണിത്. ജനിതകഘടനയില് മാറ്റംവരുത്തിയ ടി-രക്തകോശങ്ങള് അര്ബുദബാധയുള്ള കോശങ്ങളെ നശിപ്പിക്കുകയും രോഗിയെ സുഖപ്പെടുത്തുകയും ചെയ്യും.

ദാതാവിന്റെ പൂര്ണാരോഗ്യമുള്ള ടി-കോശങ്ങളാണ് തെറാപ്പിക്ക് ഉപയോഗിക്കുന്നത്. ആറു വര്ഷം മുമ്പാണ് ബേസ് എഡിറ്റിങ് കണ്ടുപിടിച്ചത്.

X
Top