പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർരാജ‍്യത്തെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് 60.1 ശതമാനംഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ, പിഎം ഉജ്ജ്വല യോജനക്കും ബാധകംസഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി വിയറ്റ്നാംയൂറോപ്യന്‍ യൂണിയനുമായി എഫ്ടിഎ ഉടനെന്ന് ഇന്ത്യ

ബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

ന്യൂഡൽഹി: 2023 ഏപ്രില്‍ മുതല്‍ ഫെബ്രുവരി 2024 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള ബസ്മതി അരിയുടെ കയറ്റുമതി 22 ശതമാനം വര്‍ധിച്ച് 5.2 ബില്യണ്‍ ഡോളറിലെത്തി.

വാണിജ്യ വകുപ്പ് തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം, ബസ്മതി അരിയുടെ കയറ്റുമതി ഏപ്രില്‍-ഫെബ്രുവരി മാസങ്ങളില്‍ 4.68 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടി) ആയി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലെ 4.1 എംഎംടിയില്‍ നിന്ന് 14 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ബസ്മതി അരിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വിലയും ചെങ്കടലിലെ നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും മൂല്യത്തിലും അളവിലും ഈ വര്‍ഷം ഞങ്ങള്‍ നല്ല വളര്‍ച്ചയാണ് (ബസ്മതി അരി കയറ്റുമതിയില്‍) കണ്ടത്,”സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ജൂലൈയില്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഒരു മാസത്തിനുശേഷം, ബസ്മതി അരിയുടെ കയറ്റുമതിയില്‍ തറവില നിശ്ചയിക്കപ്പെട്ടു.

രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ 25-30 ശതമാനവും ബസ്മതി ഇതര വെള്ള അരിയാണ്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

ആഗോള വിപണിയില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത എതിരാളിയായ പാക്കിസ്ഥാനില്‍ ഉല്‍പ്പാദിപ്പിക്കുന്ന ബസ്മതിയിലേക്ക് തറവില ഏര്‍പ്പെടുത്തുന്നത് വിപണിയെ മാറ്റിയേക്കുമെന്ന് ആശങ്കയുണ്ടെങ്കിലും ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”പാക്കിസ്ഥാന്റെ ബസ്മതി അരിയുടെ കയറ്റുമതിയും വര്‍ധിച്ചിട്ടും ഇന്ത്യയുടെ കയറ്റുമതിക്ക് ഒരു കുറവും വന്നിട്ടില്ല,’ മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

”നമ്മുടെ ഏറ്റവും വലിയ വിപണികളില്‍ പശ്ചിമേഷ്യ, ജിസിസി, യൂറോപ്പ്, നോര്‍ത്ത്, അമേരിക്ക എന്നിവ ഉള്‍പ്പെടുന്നു. ചെങ്കടല്‍ പ്രതിസന്ധി നമ്മുടെ യൂറോപ്യന്‍ കയറ്റുമതിയെ ബാധിച്ചു,” അധികൃതര്‍ സൂചിപ്പിച്ചു.

ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതിയുടെ നാലില്‍ മൂന്ന് ഭാഗവും പശ്ചിമേഷ്യ മുഴുവനും ഉള്‍ക്കൊള്ളുന്നു.

ഇറാന്‍, ഇറാഖ്, സൗദി അറേബ്യ, യുഎസ്, യുഎഇ എന്നിവയാണ് ബസ്മതി അരിയുടെ ഇന്ത്യയുടെ ആദ്യ അഞ്ച് കയറ്റുമതി ലക്ഷ്യസ്ഥാനങ്ങള്‍.

വാണിജ്യ വകുപ്പ് ശേഖരിച്ച കണക്കുകള്‍ പ്രകാരം, ബസ്മതി അരിയുടെ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ 149 ആയി ഉയര്‍ന്നു, ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 140 ആയിരുന്നു.

X
Top