ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ബസാര്‍ സ്റ്റൈല്‍ റീട്ടെയില്‍ നേട്ടമില്ലാതെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: കൊല്‍ക്കത്ത(Kolkata) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസാര്‍ സ്റ്റൈല്‍ റീട്ടെയില്‍ ലിമിറ്റഡിന്റെ(Bazaar Style Retail Limited) ഓഹരികള്‍ ഇന്നലെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു. 389 രൂപ ഇഷ്യു വിലയുണ്ടായിരുന്ന(Issue Price) ഓഹരി അതേ വിലയിലാണ്‌ ഇന്നലെ വ്യാപാരം ആരംഭിച്ചത്‌.

അതേ സമയം ലിസ്റ്റിംഗിനു ശേഷം ഓഹരി വില എന്‍എസ്‌ഇയില്‍(nse) 426 രൂപ വരെ ഉയര്‍ന്നു.

15 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്‌തിരുന്നത്‌.

നേരത്തെ 30 ശതമാനത്തിന്‌ മുകളില്‍ പ്രീമിയമുണ്ടായിരുന്ന ഈ ഓഹരിക്ക്‌ പിന്നീട്‌ ഗ്രേ മാര്‍ക്കറ്റില്‍ ഡിമാന്റ്‌ കുറഞ്ഞു. ഓഹരികളുടെ അനൗദ്യോഗിക വ്യാപാരമാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ നടക്കുന്നത്‌.

ഓഗസ്റ്റ്‌ 30 മുതല്‍ സെപ്‌റ്റംബര്‍ മൂന്ന്‌ വരെയാണ്‌ ഈ ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ നടന്നിരുന്നത്‌.

ബസാര്‍ സ്റ്റൈല്‍ റീട്ടെയില്‍ ലിമിറ്റഡിന്റെ ഐപിഒയ്‌ക്ക്‌ പൊതുവെ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌.

40.63 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. 834.68 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിച്ചത്‌. 148 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 687 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. ബസാര്‍ സ്റ്റൈല്‍ റീട്ടെയില്‍ പ്രധാനമായും ഒഡീഷയിലും പശ്ചിമ ബംഗാളിലുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

അതേ സമയം കമ്പനിയുടെ സ്റ്റോറുകള്‍ ഒന്‍പത്‌ സംസ്ഥാനങ്ങളിലുണ്ട്‌. വാല്യു റീട്ടെയില്‍ സ്റ്റോറുകള്‍ വഴി താങ്ങാവുന്ന വിലയിലുള്ള വസ്‌ത്രങ്ങളുടെ വില്‍പ്പനയാണ്‌ കമ്പനി നടത്തുന്നത്‌.

2021-22നും 2023-24നും ഇടയില്‍ കമ്പനി 33 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ്‌ കൈവരിച്ചത്‌.

ഇക്കാലയളവില്‍ വരുമാനം 551.1 കോടി രൂപയില്‍ നിന്നും 972.2 കോടി രൂപയായി വളര്‍ന്നു. 2021-22ല്‍ എട്ട്‌ കോടി രൂപ നഷ്‌ടം നേരിട്ട കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 കോടി രൂപ ലാഭം കൈവരിച്ചു.

X
Top