2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് BCCI

മുംബൈ: ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും. താരങ്ങൾ, പരിശീലകർ, സപ്പോർട്ടിംഗ് സ്റ്റാഫ്, സെലക്ഷൻ കമ്മറ്റി എന്നിവർക്കാണ് സമ്മാനത്തുക കൈമാറുക.

മാർച്ച് 9 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി രോഹിത് ശർമ്മയുടെ സംഘം കിരീടം ഉയർത്തി. 2002 നും 2013 നും ശേഷം ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്.

”തുടർച്ചയായി ഐസിസി കിരീടങ്ങൾ നേടുന്നത് സവിശേഷമാണ്, ആഗോളതലത്തിൽ ടീം ഇന്ത്യയുടെ സമർപ്പണത്തെയും മികവിനെയും ഈ അവാർഡ് അംഗീകരിക്കുന്നു. തിരശ്ശീലയ്ക്ക് പിന്നിൽ എല്ലാവരും നടത്തുന്ന കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാർഡ്.

ഐസിസി അണ്ടർ 19 വനിതാ ലോകകപ്പ് വിജയത്തിന് ശേഷം 2025-ൽ ഞങ്ങൾക്ക് ലഭിച്ച രണ്ടാമത്തെ ഐസിസി ട്രോഫി കൂടിയായിരുന്നു ഇത്” – ബിസിസിഐയുടെപ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു.

ടൂർണമെന്റിലുടനീളം ടീം കാഴ്ചവച്ച മികച്ച പ്രകടനത്തിനുള്ള ആദരമാണ് ഈ ക്യാഷ് അവാർഡ് എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. സമ്മർദ്ദഘട്ടത്തിലും കളിക്കാർ ശ്രദ്ധേയമായ സംയമനം പാലിച്ചു.

അവരുടെ വിജയം രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് കളിക്കാർക്ക് ഒരു പ്രചോദനമാണ്. കഴിവ്, മാനസിക കരുത്ത്, വിജയ മനോഭാവം എന്നിവയുടെ ശക്തമായ അടിത്തറയിലാണ് ഇന്ത്യൻ ക്രിക്കറ്റ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ടീം വീണ്ടും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

X
Top