ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബൈജുസിനെതിരെ എൻസിഎൽടിയെ സമീപിച്ച് ബിസിസിഐ; പ്രശ്നം പരിഹരിക്കാൻ നീക്കവുമായി എഡ്ടെക് ഭീമൻ

മുംബൈ: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) വെബ്‌സൈറ്റിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം എഡ്‌ടെക് സ്ഥാപനമായ ബൈജുസിനെതിരെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ച് ബിസിസിഐ.

സെപ്തംബർ എട്ടിന് കേസെടുത്തെങ്കിലും നവംബർ 15ന് മാത്രമാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. എൻ‌സി‌എൽ‌ടി വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ബിസിസിഐയും ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള കേസ് നവംബർ 28 ന് ഹിയറിംഗിന് നിശ്ചയിച്ചിരുന്നു.

എന്നാൽ ഡിസംബർ 22ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് എൻസിഎൽടി വെബ്സൈറ്റ് ഇപ്പോൾ സൂചിപ്പിക്കുന്നു. “ഞങ്ങൾ വിഷയം പരിഹരിക്കാൻ ബിസിസിഐയുമായി ചർച്ച ചെയ്യുകയാണ്, ഉടൻ തന്നെ അത് സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ബൈജുസിന്റെ ഒരു വക്താവ് പറഞ്ഞു.

മോണിംഗ് കോൺടെക്‌സ്‌റ്റാണ് ഈ സംഭവവികാസത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്.
ലാഭക്ഷമത കൈവരിക്കുന്നതിനുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി ബ്രാൻഡിംഗ് പങ്കാളിത്തം പുതുക്കില്ലെന്ന് ബൈജൂസ് പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവവികാസം.

ബൈജുസിന് നേരത്തെ, ബിസിസിഐ, ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ), ഫിഫ (ഫെഡറേഷൻ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ) എന്നിവയുമായി മൂന്ന് സുപ്രധാന ബ്രാൻഡിംഗ് പങ്കാളിത്തം ഉണ്ടായിരുന്നു, ഇവയെല്ലാം 2023-ൽ പുതുക്കേണ്ടതായിരുന്നു.

എന്നിരുന്നാലും, അവയൊന്നും പുതുക്കില്ലെന്ന് കമ്പനി ഈ വർഷം ആദ്യം സ്ഥിരീകരിച്ചു. എന്നാൽ, ഫയൽ ചെയ്ത കേസ് ഈ വിഷയവുമായി ബന്ധപ്പെട്ടതാണോ അതോ മറ്റൊരു പ്രശ്നവുമായി ബന്ധപ്പെട്ടതാണോ എന്നത് വെളിപ്പെടുത്തിയിട്ടില്ല.

X
Top