കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉഭയകക്ഷി പരമ്പരകളുടെ പ്രക്ഷേപണ, ഡിജിറ്റല്‍ അവകാശങ്ങള്‍ ലേലത്തിന്, പ്രതീക്ഷിക്കുന്ന മൂല്യം 2 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉഭയകക്ഷി പരമ്പരകളുടെ പ്രക്ഷേപണ, ഡിജിറ്റല്‍ അവകാശങ്ങള്‍ ബിസിസിഐ ( ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ്) ഉടന്‍ ലേലത്തില്‍ വയ്ക്കും. ജൂലൈയില്‍ നടക്കുന്ന ലേലത്തില്‍ ഡിസ്‌നി സ്റ്റാര്‍, വയാകോം 18, സോണി-സീ സഖ്യം മത്സരിക്കുമെന്ന് കരുതുന്നു. 5 വര്‍ഷത്തേയ്ക്കുള്ള പ്രക്ഷേപണത്തിന്റെ മൂല്യം 2 ബില്യണ്‍ ഡോളറാകും.

ടിവി, ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് പ്രത്യേകം ലേലം നടത്തും. ഇതിനായുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കി വരികയാണ്. ടിവി, ഡിജിറ്റല്‍ അവകാശങ്ങള്‍ വേര്‍പെടുത്തിയതിനെ തുടര്‍ന്ന് 2023-27 വര്‍ഷത്തേയ്ക്കുള്ള ഐപിഎല്‍ അവകാശ മൂല്യം 48390 കോടി രൂപയായിരുന്നു.

നേരത്തെയുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയാണിത്.
അഞ്ച് വര്‍ഷത്തെ (2018 നും 2023 നും ഇടയിലുള്ളത് ) ഐപിഎല്‍ സംയോജിത മീഡിയ അവകാശങ്ങള്‍ക്കായി ഡിസ്‌നി സ്റ്റാര്‍ 16,147 കോടി രൂപ നല്‍കി. ഉഭയകക്ഷി അവകാശങ്ങള്‍ക്കായുള്ള കരാര്‍ മാര്‍ച്ചില്‍ അവസാനിച്ചു.

ഐപിഎല്‍ ലേലം വഴി 6 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ബിസിസിഐയ്ക്കായിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും ധനികരായ ഭരണസമിതിയാണ് അവര്‍.

X
Top