വാലന്റൈൻസ് ഡേയിൽ സ്വയം പ്രണയം ആഘോഷിക്കാൻ സമർപ്പിക്കുക! യഥാർത്ഥ സന്തോഷം എപ്പോഴും സ്വയം സ്നേഹിക്കുന്നതിൽ തുടങ്ങുന്നു. അതിനാൽ ഈ പ്രണയ ദിനം, നിങ്ങളെപ്പോലെ തന്നെ അതുല്യവും അപൂർവവുമായ ഒരു ലോഹം-അമൂല്യമായ പ്ലാറ്റിനം സമ്മാനിച്ച് നിങ്ങളുടെ സ്വന്തം വാലന്റൈൻ ആകൂ.
നക്ഷത്രങ്ങളിൽ നിന്ന് ജന്മമെടുക്കുന്ന പ്ലാറ്റിനം, തങ്ങളുടെ സ്വത്വം അഭിമാനത്തോടെ കൈകളിൽ ധരിക്കുന്ന യുവതികളുടെ അപൂർവവും പുരോഗമനപരവുമായ തിരഞ്ഞെടുപ്പിന് സമാനമായി ഈ ലോകത്ത് നിലനിൽക്കുന്ന ഏറ്റവും അപൂർവമായ ലോഹങ്ങളിൽ ഒന്നാണ്. പ്ലാറ്റിനത്തിന്റെ അന്തർലീനമായ ഈടുനിൽപ്പും ബലവും, ഈ ശ്വേത ലോഹത്തെ കാലങ്ങള്‍ക്കപ്പുറവും കളങ്കമില്ലാതെ തുടരാനും കാലാതീതമായ ആഭരണ ഡിസൈനുകൾക്ക് ഈടേകാനും അനുവദിക്കുന്നു.
95% ശുദ്ധമായ പ്ലാറ്റിനത്തിൽ നിന്ന് രൂപകല്പന ചെയ്ത, PGI ഇന്ത്യയുടെ പ്ലാറ്റിനം ഇവാര അതിമനോഹരമായി രൂപകൽപ്പന ചെയ്ത പ്ലാറ്റിനം ആഭരണങ്ങളുടെ ക്യൂറേറ്റഡ് ശേഖരം വാഗ്ദാനം ചെയ്യുന്നു. അർത്ഥവത്തായ ഈ ശേഖരത്തിലെ ഓരോ പീസും തന്റെ സത്വത്തോട് വിശ്വസ്തത പുലർത്തുകയും തന്നിലെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുകയും ചെയ്യുന്ന സ്ത്രീയുടെ സ്തുതിയാണ്.
നമ്മുടെ പ്രിയപ്പെട്ടവർക്കായി ഞങ്ങൾ എത്രമാത്രം ആഹ്ലാദിപ്പിക്കുന്നുവോ അതുപോലെ തന്നെ പ്രധാനമാണ് നിങ്ങളെ സ്വയം സന്തോഷിപ്പിക്കുക എന്നതും. സ്വയം സ്നേഹിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല, നിങ്ങളുടെ വ്യക്തിത്വം സ്വന്തമാക്കാൻ നിങ്ങൾ ചുവടുവെപ്പുകൾ നടത്തുമ്പോൾ സ്വയം അംഗീകരിക്കാനും അഭിനന്ദിക്കാനും ഇതിലും മികച്ചൊരു സമയവുമില്ല.
അതിനാൽ, ഈ വാലന്റൈൻസ് ദിനത്തിൽ, നിങ്ങൾക്കായി പ്ലാറ്റിനം EVARA യുടെ ക്യൂറേറ്റ് ചെയ്ത ശേഖരത്തിൽ നിന്ന് അതിശയകരമായ പ്ലാറ്റിനം ആഭരണങ്ങൾ തിരഞ്ഞെടുത്തുകൊണ്ട് നിങ്ങളോടുള്ള സ്നേഹം ആഘോഷിക്കൂ!
പ്ലാറ്റിനം ഡാന്‍സിംഗ് ലൈന്‍സ്:
അപൂർവ പ്ലാറ്റിനത്തിൽ നിർമ്മിച്ച ഈ വിശിഷ്ടമായ മാലയില്‍ സിലിണ്ട്രിക്കല്‍ പ്ലാറ്റിനം രൂപങ്ങള്‍ സൃഷ്ടിക്കുന്ന പൊരുത്തപ്പെടാത്ത നീളങ്ങളുണ്ട്. ഇവ ജീവിതത്തിലെ അനേകം ഉയർച്ച താഴ്ചകളുടെ പ്രതീകമാണ്, ഒപ്പം സ്ത്രീയെ സ്വയം ശുദ്ധവും നിർവികാരവുമായ രൂപത്തിൽ ഉള്‍ക്കൊണ്ടുകൊണ്ട് അവയെയെല്ലാം നിര്‍ഭയം നേരിടാനുള്ള നിങ്ങളുടെ തീരുമാനത്തിന്റെയും.
പ്ലാറ്റിനം ബീഡഡ് ഗ്ലോറി:
നിങ്ങളുടെ തനതായ ഐഡന്റിറ്റി സൃഷ്ടിക്കുന്നതിന് അതിരുകളില്ലാതെ സമന്വയിക്കുന്ന നിങ്ങളുടെ വ്യക്തിത്വത്തിന്റെ പല ഘടജങ്ങളാൽ നിങ്ങളെ നിർവചിച്ചിരിക്കുന്നു. ഈ പരസ്പരബന്ധിതമായ ബ്രേസ്ലെറ്റിന്റെ ബഹുമുഖ രൂപകൽപ്പനയിൽ ഇത് പ്രതിനിധീകരിക്കുന്നു, അവിടെ റോസ് ഗോൾഡും പ്ലാറ്റിനം പെല്ലറ്റുകളും ചേർന്ന് ഒരു തനതായ ഡിസൈൻ വിവരണം രൂപപ്പെടുത്തുന്നു.
പ്ലാറ്റിനം സീംംലെസ്സ് എലഗന്‍സ്:
ഡയമണ്ട് പതിച്ച കേന്ദ്രബിന്ദുവില്‍ കൂടിച്ചേരുന്ന പ്ലാറ്റിനം ഫ്ലൂയിഡ് ലൈനുകള്ളുള്ള ഈ ബ്രേസ്ലെറ്റ് ലാളിത്യത്തിന്റെ ഒരു പ്രസ്താവനയാണ്. നിങ്ങൾക്ക് സന്തോഷവും ആശ്വാസവും നൽകുന്ന ലളിതവും എന്നാൽ അർത്ഥവത്തായതുമായ ദൈനംദിന നിമിഷങ്ങളിൽ പോലും നിങ്ങളുടെ അതുല്യമായ വ്യക്തിത്വം ആഘോഷിക്കണമെന്ന ഒരു ഓർമ്മപ്പെടുത്തൽ.
പ്ലാറ്റിനം ഹറികെയ്ന്‍ കമ്മലുകൾ:
ഈ മാന്ത്രിക ഹറികെയ്ന്‍ കമ്മലുകൾ ധരിച്ച് നിങ്ങൾ ആരാണെന്ന് ലോകത്തെ അറിയിക്കൂ. സഹജമായ പ്രതിരോധശേഷിക്ക് കീര്‍ത്തികേട്ട ലോഹമായ പ്ലാറ്റിനത്തിൽ നിർമ്മിച്ച ഈ കമ്മലുകൾക്ക് നിങ്ങളുടെ സ്വന്തം കഥയ്ക്ക് സമാനമായി കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുവാനാകും.
പ്ലാറ്റിനം സ്റ്റാർഫാൾ:
രാത്രിയിൽ ആകാശത്ത് നിന്ന് വീഴുന്ന വാല്‍നക്ഷത്രങ്ങളുടെ അതിശയകരമായ ഒരു സങ്കരം പോലെ, ഈ പീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ജീവിതത്തിലൂടെ ലളിതമായ ചുവടുകളിലൂടെ നിങ്ങളോട് തന്നെ സത്യസന്ധത പുലർത്തുന്നതിലൂടെ നിങ്ങള്‍ക്ക് ചുറ്റുമുള്ളവരിൽ നിങ്ങൾ മായാത്ത മതിപ്പ് അവശേഷിപ്പിക്കുന്നുവെന്ന് നിങ്ങളെ ഓർമ്മപ്പെടുത്തുന്നതിനാണ്.
പ്ലാറ്റിനം ഇവാര സ്ത്രീകൾക്കായി അതിമനോഹരമായി രൂപകല്പന ചെയ്ത പ്ലാറ്റിനം ആഭരണങ്ങളുടെ ഒരു ക്യൂറേറ്റഡ് ശേഖരം വാഗ്ദാനം ചെയ്യുന്നു, ഇത് ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി റീട്ടെയിൽ സ്റ്റോറുകളിൽ ലഭ്യമാണ്.