
മുംബൈ: വെള്ളിയാഴ്ചയിലെ തകര്‍ച്ചയോടെ നിഫ്റ്റിയും സെന്‍സെക്‌സും 1 ശതമാനം പ്രതിവാര നഷ്ടം നേരിട്ടു, കൊടക് സെക്യൂരിറ്റീസ്, ഇക്വിറ്റി റിസര്‍ച്ച് തലവന്‍, ശ്രീകാന്ത് ചൗഹാന്‍ വിലയിരുത്തുന്നു.യൂറോപ്യന്‍, യുഎസ് ബാങ്കുകളുടെ ബലഹീനതകളും അസ്ഥിരമായ മാക്രോ ഘടകങ്ങളുമാണ് കാരണം.ആഗോള മാന്ദ്യം,പലിശനിരക്ക്,ഉയര്‍ന്ന മൂല്യനിര്‍ണ്ണയം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നു.
അതേസമയം പണപ്പെരുപ്പം ആഗോളതലത്തിലും ആഭ്യന്തരമായും കുറയുന്നുണ്ട്.മേഖല തിരിച്ച് നോക്കുമ്പോള്‍ ക്യാപിറ്റല്‍ ഗുഡ്‌സ് (+4%), ഫാര്‍മ (+4.6%), റിയല്‍റ്റി (+4.9%), എനര്‍ജി (+2.2%), മെറ്റല്‍ (+2.6%), ഐടി സേവനങ്ങള്‍ (-1.5%), എഫ്എംസിജി (-1.9%), ബാങ്ക് നിഫ്റ്റി (-1.5%) എന്നിങ്ങനെയാണ് കണക്കുകള്‍. നിഫ്റ്റി സൂചികയില്‍ സിപ്ല (+11.4%), എന്‍ടിപിസി (+6.6%), ഡോ.റെഡ്ഡി (+5.8%) എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കി.
ടെക് മഹീന്ദ്ര (-9.1%), ഐടിസി (-5.0%), ബിപിസിഎല്‍ (-4.4%) എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ലാര്‍ജ് ക്യാപ് സൂചികയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
എഫ്പിഐകളും ഡിഐഐകളും അറ്റ പ്രതിവാര വാങ്ങല്‍ നടത്തുന്നതിനും വിപണി സാക്ഷിയായി. സാമ്പത്തിക രംഗത്ത്, യുഎസ് ഫെഡറല്‍ റിസര്‍വ്,നിരക്ക് 25 ബിപിഎസ് വര്‍ദ്ധിപ്പിക്കുകയും ഭാവി നിരക്ക് ഡാറ്റയെ ആശ്രയിച്ചിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുഎസ് സമ്പദ് വ്യവസ്ഥ രണ്ടാം പാദത്തില്‍ 2.4 ശതമാനം വളര്‍ച്ചാ നിരക്ക് പ്രകടിപ്പിച്ചു.
പ്രതീക്ഷയെ മറികടന്ന പ്രകടനം മാന്ദ്യം പിടിമുറുക്കിയിട്ടില്ലെന്നതിന്റെ സൂചനയായി.യൂറോപ്പില്‍, ഫ്രഞ്ച് മൊത്ത ആഭ്യന്തര ഉല്‍പാദനം രണ്ടാം പാദത്തില്‍ 0.5 ശതമാനം വളര്‍ച്ച കൈവരിച്ചതായി ദേശീയ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
സാങ്കേതികമായി, നിഫ്റ്റി താഴ്ന്ന ടോപ്പ് ഫോര്‍മാറ്റാണ് രൂപീകരിച്ചിരിക്കുന്നത്. ഇത് നെഗറ്റീവ് ആണ്. സ്ഥാപന വ്യാപാരികളെ സംബന്ധിച്ചിടത്തോളം, 20 ദിവസത്തെ എസ്എംഎ അഥവാ 19580 നിര്‍ണ്ണായക പിന്തുണയാകും.
അതിന് മുകളിലെ വ്യാപാരം നിഫ്റ്റിയെ 19800 ലേയ്ക്ക് നയിക്കും.19580-നു താഴെ 19450-19400 ലെവലിലാണ് സപ്പോര്‍ട്ട്.