ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

19251 ന് താഴെ ബെയറുകള്‍ സജീവമാകും

മുംബൈ: നിഫ്റ്റിയുടെ ഗതി നിര്‍ണ്ണയിക്കാന്‍ 19300-19470 ലെവലിന്റെ ഏതെങ്കിലും വശത്ത് ബ്രേക്കഔട്ട് ആവശ്യമാണ്, പ്രോഗ്രസീവ് ഷെയര്‍ ഡയറക്ടര്‍ ആദിത്യ ഗാഗ്ഗര്‍ പറയുന്നു. മേഖല തിരിച്ച് പറയുമ്പോള്‍ മെറ്റല്‍ ഒരു ബ്രേക്കഔട്ടിന്റെ വക്കിലാണ്. അതുകൊണ്ടുതന്നെ ശക്തമായ പ്രകടനം പ്രതീക്ഷിക്കാം.

വാഹന മേഖലയും സമാന പാതയിലാണ്. നാളുകളായി ഏകീകരണത്തിലുള്ള ഫാര്‍മ, അമിത വാങ്ങല്‍ ഘട്ടത്തില്‍ നിന്നും മുക്തമായി. തിരുത്തലില്‍ ഓഹരികള്‍ വാങ്ങാവുന്നതാണ്.

എഞ്ചിനീയേഴ്‌സ് ഇന്ത്യ, ജിഎംഡിസി, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യുണൈറ്റഡ് സ്പിരിറ്റ്‌സ് തുടങ്ങിയ ഓഹരികള്‍ ശക്തമായ നേട്ടം കൈവരിച്ചുകഴിഞ്ഞു. ചൈനീസ് സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠകളും മൂഡീസിനൊപ്പം എസ് ആന്റ്പി ഗ്ലോബല്‍ യുഎസ് ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തിയതും നിക്ഷേപകരെ അകറ്റുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ വിപണിയില്‍ ജാഗ്രത നിലനില്‍ക്കുമെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്്‌സെ അറിയിക്കുന്നു.

കൂടാതെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്നും പുറത്തുപോകുന്നത് തുടരുന്നു. ചൊവ്വാഴ്ച 495 കോടി രൂപയും നടപ്പ് മാസത്തില്‍ ഇതുവരെ 13322 കോടി രൂപയും അവര്‍ പിന്‍വലിച്ചു .19251 പോയിന്റ്ിന് താഴേക്ക് പോയാല്‍ കരടികള്‍ സജീവമാകും.

X
Top