
മുംബൈ: ഡയബറ്റിസ് കെയർ സ്റ്റാർട്ടപ്പായ ബീറ്റ്ഒ, ലൈറ്റ്റോക്ക് ഇന്ത്യ നേതൃതം നൽകിയ ഫണ്ടിംഗ് റൗണ്ടിൽ 33 ദശലക്ഷം ഡോളർ സമാഹരിച്ചു. ഹെൽത്ത് ക്വാഡ്, ഫ്ലിപ്കാർട്ട് വെഞ്ച്വേഴ്‌സ്, ബ്ലൂം വെഞ്ചേഴ്‌സ്, ലിയോ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള നിലവിലുള്ള നിക്ഷേപകരും ഈ റൗണ്ടിൽ പങ്കാളികളായി.
പുതിയ മൂലധനം പ്രധാനമായും തങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കുന്നതിനും കൂടുതൽ നിയമനങ്ങൾ നടത്തുന്നതിനും ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കുന്നതിനുമായി ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. തങ്ങൾ താങ്ങാനാവുന്ന നിരക്കിൽ പ്രമേഹ പരിചരണം നൽകുന്നതായി ബീറ്റ്ഒ അവകാശപ്പെടുന്നു.
ഉപഭോക്താക്കൾക്ക് ഗ്ലൂക്കോസിന്റെ അളവ്, ആരോഗ്യ സുപ്രധാന ഘടകങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു ആപ്പ് സ്റ്റാർട്ടപ്പിനുണ്ട്. കൂടാതെ ഓൺലൈൻ കൺസൾട്ടേഷനുകളിലൂടെ ഡോക്ടർമാരെ കാണാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. രാജ്യത്തുടനീളമുള്ള കൂടുതൽ ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.
1.5 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതായും, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 3 മടങ്ങ് വളർച്ച കൈവരിച്ചതായും സ്റ്റാർട്ടപ്പ് പ്രസ്താവനയിൽ പറഞ്ഞു.