ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ലാഭത്തിൽ 62 ശതമാനം ഇടിവ്

ഡൽഹി: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (BEL) അറ്റാദായം ജൂണിൽ അവസാനിച്ച പാദത്തിൽ 62 ശതമാനം ഇടിഞ്ഞ് 431.49 കോടി രൂപയായി കുറഞ്ഞു. 2022 മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 1,141.81 കോടി രൂപയായിരുന്നു. എന്നിരുന്നാലും, വാർഷിക അടിസ്ഥാനത്തിൽ (YoY) കമ്പനിയുടെ ലാഭം കഴിഞ്ഞ വർഷം ജൂണിലെ (Q1FY21) 11.15 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 3770 ശതമാനം വർധന രേഖപ്പെടുത്തി. സമാനമായി ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനം പാദ (QoQ) അടിസ്ഥാനത്തിൽ 51 ശതമാനം ഇടിഞ്ഞ് 3,063.58 കോടി രൂപയായി, 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇത് 6,200.69 രൂപയായിരുന്നു. അതേസമയം 2021 ജൂൺ പാദത്തിലെ 1,564.34 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ബിഇഎല്ലിന്റെ വരുമാനം 96 ശതമാനം വർദ്ധിച്ചു.

2022 ജൂലൈ 1 വരെയുള്ള കമ്പനിയുടെ ഓർഡർ ബുക്ക് 55,333 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓർഡർ ബുക്ക് 57,570 കോടി രൂപയായിരുന്നു. കൂടാതെ അവലോകന പാദത്തിലെ മൊത്തം ചെലവ് കഴിഞ്ഞ നാലാം പാദത്തിലെ 4,872.62 കോടിയിൽ നിന്ന് 44 ശതമാനം കുറഞ്ഞ് 2,718.58 കോടി രൂപയായി. ഈ പാദത്തിന്റെ ആദ്യത്തിൽ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (BEL) അതിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ (CSR) ഭാഗമായി പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് (PM CARES) ഫണ്ടിലേക്ക് 2.26 കോടി രൂപ സംഭാവന ചെയ്തിരുന്നു.

ഇന്ത്യൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒരു നവരത്ന പൊതുമേഖലാ സ്ഥാപനമാണ് സർക്കാർ നടത്തുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. ആർമി, നേവി, എയർഫോഴ്‌സ് എന്നിവയ്‌ക്കായി ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും സംവിധാനങ്ങളും ഇത് നിർമ്മിക്കുന്നു. കമ്പനിയിൽ ഇന്ത്യാ ഗവൺമെന്റിന് 51.14 ശതമാനം ഓഹരിയുണ്ട്. 

X
Top