Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ലാനിന എല്‍നിനോയ്ക്ക് വഴിമാറുന്നു; മണ്‍സൂണ്‍ കുറയാന്‍ സാധ്യത

ന്യൂഡല്‍ഹി: കാലാവസ്ഥാ പ്രവചന കമ്പനിയായ സ്‌കൈമെറ്റ്, 2023 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നാല് മാസത്തില്‍ 868.6 മില്ലിമീറ്റര്‍ ദൈര്‍ഘ്യമേറിയ ശരാശരി (എല്‍പിഎ) മഴ ( 94 ശതമാനം) പ്രതീക്ഷിക്കുന്നു. ഇത് സാധാരണയില്‍ താഴെയുള്ള അളവാണ്.

കഴിഞ്ഞ നാല് സീസണുകളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയ്ക്ക് മുകളിലാണെന്ന് റിപ്പോര്‍ട്ട് നിരീക്ഷിച്ചു. അതിന് കാരണമായ ലാ നിന അവസാനിച്ചു. ഇപ്പോള്‍ എല്‍ നിനോയുടെ സാന്നിധ്യമാണുള്ളത്.

“എല്‍ നിനോ തിരിച്ചുവരവ് ദുര്‍ബലമായ മണ്‍സൂണിന് കാരണമാകാം,” സ്‌കൈമെറ്റ് മാനേജിംഗ് ഡയറക്ടര്‍ ജതിന്‍ സിംഗ് പറയുന്നു.

അതേസമയം എല്‍ നിനോ കൂടാതെ, മണ്‍സൂണിനെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര ദ്വിധ്രുവത്തിന് (IOD) മണ്‍സൂണിനെ നയിക്കാനും എല്‍ നിനോയുടെ ദൂഷ്യഫലങ്ങളെ നിരാകരിക്കാനുമുള്ള കഴിവുണ്ട്.കാര്‍ഷികോത്പാദനത്തിലും വിതരണത്തിലുമുണ്ടാകുന്ന എല്‍നിനോ സ്വാധീനം പണപ്പെരുപ്പമുയര്‍ത്തുമെന്ന് ഫിച്ച് റേറ്റിംഗ്സ് നേരത്തെ പറഞ്ഞിരുന്നു.

താപതരംഗവും മഴക്കുറവുമാണ് എല്‍നിനോ എന്ന സമുദ്ര-അന്തരീക്ഷ പ്രതിഭാസത്തിന്റെ ലക്ഷണങ്ങള്‍. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) പറയുന്നതനുസരിച്ച് ലാനിന പ്രതിഭാസം (അളവില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യം) എല്‍നിനോയ്ക്ക് വഴിമാറാനുള്ള സാധ്യതയാണുള്ളത്. അങ്ങിനെ സംഭവിയ്്ക്കുന്ന പക്ഷം മണ്‍സൂണില്‍ കുറവ് വരുകയും അത് വിളവെടുപ്പിനെ ബാധിക്കുകയും ചെയ്യും.

ഇന്ത്യന്‍ ഉപഭോക്തൃ സൂചിക പണപ്പെരുപ്പത്തിന്റെ പ്രധാന സംഭാവന ഭക്ഷ്യോത്പന്നങ്ങളാണെന്നിരിക്കെ കാര്‍ഷികോത്പാദനത്തിലെ കുറവ് വിലകയറ്റമുണ്ടാക്കുകയും ഗ്രാമീണ ഡിമാന്റ് കുറയ്ക്കുകയും ചെയ്യും. നിലവിലെ 6 ശതമാനം പണപ്പെരുപ്പത്തില്‍ ഭക്ഷ്യവില എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നിരീക്ഷിക്കുന്നത് നിര്‍ണ്ണായകമാണ്.ഭക്ഷ്യവില റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയതീരുമാനങ്ങളെ ബാധിക്കുന്നു.

X
Top