ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

2.5 ശതമാനം പ്രതിവാര നഷ്ടം രേഖപ്പെടുത്തി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ഫെബ്രുവരി 24 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 2.5 ശതമാനത്തോളം നഷ്ടം നേരിട്ടു. ആഗോള പ്രവണതകള്‍, കര്‍ശനമായ ഫെഡ് നയങ്ങള്‍, വിദേശ നിക്ഷേപകരുടെ വില്‍പന എന്നിവയാണ് കാരണം. സെന്‍സെക്‌സ് 1538.64 പോയിന്റ് അഥവാ 2.55 ശതമാനം താഴ്ന്ന് 59463.93 ലെവലിലും നിഫ്റ്റി 50 478.4 പോയിന്റ് അഥവാ 2.66 ശതമാനം താഴ്ന്ന് 17465.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മര്‍ എന്നിവ 17-23 ശതമാനം താഴ്ച വരിച്ചതോടെ ബിഎസ്ഇ ലാര്‍ജ് ക്യാപ് 2.7 ശതമാനം ഇടിവ് നേരിട്ടു. ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍, സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ്, രാജേഷ് എക്സ്പോര്‍ട്ട്സ്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, വേദാന്ത് ഫാഷന്‍സ് എന്നിവയുടെ ദൗര്‍ബല്യം ബിഎസ്ഇ മിഡ് ക്യാപ് സൂചികയെ 2 ശതമാനം താഴേക്ക് വലിച്ചു. എന്നിരുന്നാലും, പിബി ഫിന്‍ടെക്, ഡെല്‍ഹിവെരി, ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, വോള്‍ട്ടാസ് എന്നിവ നേട്ടമുണ്ടാക്കി.

എസ്വിപി ഗ്ലോബല്‍ ടെക്സ്റ്റൈല്‍സ്, സിന്‌ടെക്സ് പ്ലാസ്റ്റിക് ടെക്നോളജി, സീ മീഡിയ കോര്‍പ്പറേഷന്‍, കപ്പാസിറ്റ് ഇന്‍ഫ്രാ പ്രോജക്ട്സ്, ഇന്‍സെക്ടിസൈഡ്സ് ഇന്ത്യ, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഡിബി റിയാലിറ്റി, ഓസ്വാള്‍ ഗ്രീന്‍ടെക്, പോക്കര്‍ണ, മൊണാര്‍ച്ചല്‍ നെറ്റ്വര്‍ത്ത്, ദീപ് പോളിമേഴ്‌സ് എന്നിവ 15-43 ശതമാനം ഇടിവാണ് നേരിട്ടത്. ഇതോടെ സ്‌മോള്‍ക്യാപ് 1.6 ശതമാനം ഇടിവ് നേരിട്ടു. അതേസമയം ഇകെഐ എനര്‍ജി സര്‍വീസസ്, ലുമാക്‌സ് ഓട്ടോ ടെക്‌നോളജീസ്, സംഘി ഇന്‍ഡസ്ട്രീസ്, ഡിഷ്മാന്‍ കാര്‍ബോജന്‍ അംസിസ്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്, ഒലെക്ട്രാ ഗ്രീന്‍ടെക്, സെന്‍ ടെക്‌നോളജീസ്, എവറസ്റ്റ് കാന്റോ സിലിണ്ടര്‍, ഐനോക്‌സ് വിന്‍ഡ്, ന്യൂക്ലിയസ് ഇന്‍ഡ്യ സോഫ്‌റ്റ്വെയര്‍, കെ. ) ഗ്ലോബസ് സ്പിരിറ്റ്‌സ് 11-20 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

മേഖല സൂചികകളില്‍ നിഫ്റ്റി ലോഹം 6.2 ശതമാനവും റിയാലിറ്റി, പിഎസ് യു ബാങ്ക്, മീഡിയ എന്നിവ 5 ശതമാനം വീതവും നിഫ്റ്റി ബാങ്ക് 3 ശതമാനം വീതവുമാണ് താഴ്ച വരിച്ചത്. വിപണി മൂല്യം നഷ്ടപ്പെട്ട കാര്യത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കാണ് മുന്നില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി എന്നിവ പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നു.

എന്‍ടിപിസി, ഐടിസി, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ എന്നിവ അതേസമയം വിപണി മൂല്യം മെച്ചപ്പടുത്തി. വിദേശ നിക്ഷേപകര്‍ 3100.55 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് പിന്‍വലിച്ചത്. ആഭ്യന്തര നിക്ഷേപകര്‍ 3206.60 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.

നടപ്പ് മാസം ഇതുവരെ 4509 കോടി രൂപയുടെ അറ്റവില്‍പന എഫ്‌ഐഐകള്‍ നടത്തിയിട്ടുണ്ട്. ഡിഐഐ അറ്റവാങ്ങല്‍ 12397.75 കോടി രൂപ. രൂപ, ഡോളറിനെതിരെ 8 പൈസ ഉയര്‍ന്ന് 82.75 ലെവലിലെത്തുന്നതിനും ആഴ്ച സാക്ഷ്യം വഹിച്ചു.

X
Top