
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 152.40 പോയിന്റ് അഥവാ 0.25 ശതമാനം താഴ്ന്ന് 60893.34 ലെവലിലും നിഫ്റ്റി 52.90 പോയിന്റ് അഥവാ 0.29 ശതമാനം താഴ്ന്ന് 18112.40 ലെവലിലും ഓപ്പണ്‍ ചെയ്യുകയായിരുന്നു. 883 ഓഹരികള്‍ മുന്നേറുമ്പോള്‍ 1097 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.
130 ഓഹരി വിലകളില്‍ മാറ്റമില്ല. ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, പവര്‍ഗ്രിഡ് കോര്‍പ്,യുപിഎല്‍,എന്‍ടിപിസി എന്നിവ നേട്ടമുണ്ടാക്കുമ്പോള്‍ അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ് തുടങ്ങിയവയാണ് നഷ്ടത്തില്‍. മേഖലകളെല്ലാം ദുര്‍ബലമാണ്.
ബിഎസ്ഇ മിഡ്ക്യാപ് 0.22 ശതമാനം ഇടിവ് നേരിടുന്നു. സ്‌മോള്‍ക്യാപ് സൂചികയില്‍ മാറ്റമില്ല. 2 ശതമാനത്തോളം നഷ്ടപ്പെടുത്തിയ യു.എസ് ബെഞ്ച്മാര്‍ക്ക് സൂചികകളുടെ പ്രകടനം ചലനമുണ്ടാക്കിയെന്ന് മേത ഇക്വിറ്റീസ്, റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു.
ഹോവ്ക്കിഷ് നയങ്ങള്‍ തുടരുമെന്ന ഫെഡ് റിസര്‍വ് അംഗങ്ങളുടെ നിലപാടാണ് യു.എസ് സൂചികകളെ തളര്‍ത്തുന്നത്. എല്ലാ കണ്ണുകളും ഫെബ്രുവരി 1 ലെ ഫെഡ് റിസര്‍വ് യോഗത്തിലേയ്ക്കാണ്. നിരക്ക് വര്‍ധന 25 ബേസിസ് പോയിന്റിലേയ്ക്ക് ഒതുങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.