Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ആഴ്ചാവസാനം നേട്ടമുണ്ടാക്കി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നേട്ടത്തിലായി. മൂലധന ചരക്കുകള്‍, ലോഹം , ഊര്‍ജ്ജം, പൊതുമേഖല ബാങ്കുകള്‍ എന്നീ മേഖലകളുടെ പ്രകടനമാണ്‌ ഉയര്‍ച്ചയ്ക്ക് പിന്‍ബലമായത്. സെന്‍സെക്‌സ് 59.15 പോയിന്റ് (0.10%) ഉയര്‍ന്ന് 58,833.87 ലെവലിലും നിഫ്റ്റി 36.40 പോയിന്റ് (0.21%) ഉയര്‍ന്ന് 17,558.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

മൊത്തം 1968 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1353 ഓഹരികള്‍ താഴ്ച വരിച്ചു. 146 ഓഹരിവിലകളില്‍ മാറ്റമില്ല. ഗ്രാസിം ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, അദാനി പോര്‍ട്ട്‌സ്, ടൈറ്റന്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ചത്.

എന്നാല്‍ ഐഷര്‍ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ്, എച്ച്ഡിഎഫ്‌സി എന്നിവ നഷ്ടത്തിലായി. മൂലധന ഉപകരണം, ലോഹം, ഊര്‍ജ്ജം, പൊതുമേഖല ബാങ്ക് മേഖലകള്‍ ഒരു ശതമാനം ശക്തിയാര്‍ജ്ജിച്ചു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകളും 0.3 ശതമാനം ഉയര്‍ന്നു.

ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവിനെക്കുറിച്ചുള്ള സൂചനകള്‍ വൈകുന്നേരം പുറത്തുവരാനിരിക്കെ ആഗോള സൂചികകള്‍ സമ്മിശ്രപ്രകടനമാണ് പുറത്തെടുത്തത്. ജര്‍മ്മന്‍ ഡാക്‌സ്, ജപ്പാനീസ് നൈക്കി, പോര്‍ച്ച്ഗീസ് ബൊവെസ്പാ, സൗദി തദാവുല്‍, സിഡ്‌നി എസ്ആന്റ്പി,ചൈനഎ50, തായ് വാന്‍ വെയ്റ്റഡ്, ഹോങ്കോഹ് ഹാങ് സൈങ്,കൊറിയന്‍കോസ്പി, തായ്‌ലന്റ് സെറ്റ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍, ഇന്തോനേഷ്യന്‍, ചൈനീസ്, സ്വിസ്, സ്വീഡിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഡച്ച്, ഫ്രഞ്ച് സൂചികകള്‍ നഷ്ടത്തിലായി. ജാക്ക്‌സണ്‍ ഹോള്‍ കോണ്‍ഫറന്‍സിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോമി പവല്‍ ഇന്ന് പ്രസ്താവന നടത്തും.

അടുത്ത നിരക്ക് വര്‍ധനവിനെക്കുറിച്ചുള്ള സൂചനകള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

X
Top