മുംബൈ: വ്യാഴാഴ്ചയിലെ നഷ്ടത്തില്‍ നിന്നും തിരിച്ചുകയറാന്‍ ആദ്യ സെഷനില്‍ ഇന്ത്യന്‍ ബെഞ്ചമാര്‍ക്ക് സൂചികകള്‍ക്കായി. 391.43 പോയിന്റ് (0.67%) ഉയര്‍ന്ന് ബിഎസ്ഇ സെന്‍സെക്‌സ് 59166.15 ലും 116.90 പോയിന്റ് (0.67%) ഉയര്‍ന്ന് നിഫ്റ്റി 17639.40 ലെവലിലും വ്യാപാരം തുടരുകയാണ്. ഇരു സൂചികകളും ദിവസത്തെ ഉയര്‍ന്ന നിലയിലാണുള്ളത്.
മൊത്തം 2111 ഓഹരികള്‍ മുന്നേറുമ്പോള്‍ 751 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 117 ഓഹരി വിലകളില്‍ മാറ്റമില്ല. ലോഹം,ഐടി, എണ്ണവാതകം, മൂലധന ചരക്കുകള്‍ മേഖലകള്‍ നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. മറ്റെല്ലാ മേഖലകളും ഉയര്‍ച്ചയിലാണ്.
ടൈറ്റന്‍, റിലയന്‍സ്,ടിസിഎസ്,എച്ച്ഡിഎഫ്‌സിബാങ്ക്, ഇന്‍ഫോസിസ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോടക് ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഭാരതി എയര്‍ടല്‍, ഏഷ്യന്‍ പെയ്ന്റ്, വിപ്രോ, ആക്‌സിസ് ബാങ്ക്, എല്‍ടി, ഡിമാര്‍ട്ട് മികച്ച പ്രകടനം പുറത്തെടുക്കുന്ന ഓഹരികള്‍. നിഫ്റ്റി സ്‌മോള്‍ക്യാപ്പ്, മിഡ് ക്യാപ്പ് സൂചികകളും നേട്ടത്തിലാണുള്ളത്.