
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍, ചൊവ്വാഴ്ച തുടക്കത്തില്‍, മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 58312.19 ലെവലിലും നിഫ്റ്റി50 17165.55 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.1033 ഓഹരികള്‍ മുന്നേറുമ്പോള്‍ 901 എണ്ണം തിരിച്ചടി നേരിടുന്നു.
105 ഓഹരി വിലകളില്‍ മാറ്റമില്ല. ഡോ.റെഡ്ഡീ ലാബ്‌സ്, എല്‍ ആന്റ്ടി, ഒഎന്‍ജിസി, എസ്ബിഐ ലൈഫ് എന്നീ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഏഷ്യന്‍ പെയിന്റ്‌സ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കനത്ത നഷ്ടം നേരിടുന്നു.
മേഖലകളില്‍ നിഫ്റ്റി ഫാര്‍മ അര ശതമാനം ഉയര്‍ന്നപ്പോള്‍ വാഹനം,ഐടി,ലോഹം,റിയാലിറ്റിയില്‍ വില്‍പന ദൃശ്യമായി. ബിഎസ്ഇ മിഡ്ക്യാപ് 0.21 ശതമാനവും 0.98 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. യുഎസ് ഫെഡ് അയഞ്ഞ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ, മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു.
സാങ്കേതികമായി, 17627 മുകളില്‍ മാത്രമേ നിഫ്റ്റിയുടെ മുന്നേറ്റം സ്ഥിരീകരിക്കൂവെന്നും തപ്‌സെ ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ ചില്ലറ പണപ്പെരുപ്പം ഫെബ്രുവരിയില്‍ പ്രതീക്ഷിച്ച തോതിലാണെന്ന് കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിലെ സുവദീപ് രക്ഷിത് പ്രതികരിച്ചു. എന്നാല്‍ റിസര്‍വ് ബാങ്ക് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് രക്ഷിത് പ്രതീക്ഷിക്കുന്നത്.