
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിരക്ക് വര്‍ധന പ്രതീക്ഷിച്ച തോതിലായതിനെ തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 377.75 പോയിന്റുയര്‍ന്ന് 60663.79 ലെവലിലും നിഫ്റ്റി 150.20 പോയിന്റുയര്‍ന്ന് 17871.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1954 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1451 എണ്ണമാണ് താഴ്ച വരിച്ചത്.
136 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ്,എസ്ബിഐലൈഫ്,ബജാജ് ഫിനാന്‍സ്,അള്‍ട്രാസിമന്റ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവിസ് ലാബ്‌സ്, റിലയന്‍സ്, അപ്പോളോ ഹോസ്പിറ്റല്‍സ്,ഇന്‍ഫോസിസ്,വിപ്രോ,സണ്‍ഫാര്‍മ,യുപിഎല്‍,ബജാജ് ഫിന്‍സര്‍വ് എച്ച്‌സിഎല്‍,ഹിന്‍ഡാല്‍കോ,ടിസിഎസ്,ഗ്രാസിം,ടാറ്റമോട്ടോഴ്‌സ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. എല്‍ടി,ഐഷര്‍ മോട്ടോഴ്‌സ്,ഭാരതി എയര്‍ടെല്‍,ഹീറോ മോട്ടോകോര്‍പ്,ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,കോടക് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍, ഒഎന്‍ജിസി,ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ തകര്‍ച്ച നേരിട്ടു.
ലോഹം, ഫാര്‍മ, ഐടി എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ മേഖലകളും കരുത്താര്‍ജ്ജിച്ചു.ബിഎസ്ഇ മിഡ്ക്യാപ,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1 ശതമാനം, 0.76 ശതമാനം എന്നിങ്ങനെയാണ് നേട്ടമുണ്ടാക്കിയത്.ആര്‍ബിഐ നിരക്ക് വര്‍ധന പ്രതീക്ഷകള്‍ക്കനുസൃതമായത് വിപണിയെ തുണച്ചു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗവേഷണ വിഭാഗം മേധാവി, വിനോദ് നായര്‍ നിരീക്ഷിക്കുന്നു. സിപിഐ പണപ്പെരുപ്പം 5.3 ശതമാനത്തില്‍ നിലനിര്‍ത്തുകയും ജിഡിപി പ്രവചനം വര്‍ധിപ്പിക്കുകയും ചെയ്ത നടപടി നിക്ഷേപകരില്‍ ആത്മവിശ്വാസമുണ്ടാക്കി.