ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ രാവിലത്തെ സെഷനില്‍ മുന്നേറി. സെന്‍സെക്‌സ് 276.52 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 60,708.36 ലെവലിലും നിഫ്റ്റി 62.40 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 17,833.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1120 ഓഹരികള്‍ മുന്നേറുമ്പോള്‍ 1740 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

127 ഓഹരി വിലകളില്‍ മാറ്റമില്ല. യുപിഎല്‍,എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്റ് മഹീന്ദ്ര, റിലയന്‍സ്, ടിസിഎസ്, വിപ്രോ, നെസ്ലെ എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. അദാനി എന്റര്‍പ്രൈസസ്, എസ്ബിഐ ലൈഫ്,ടൈറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഗ്രാസിം എന്നിവ കനത്ത നഷ്ടം നേരിടുന്നു.

മേഖലകളില്‍ ഐടി 1 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ റിയാലിറ്റി, ഊര്‍ജ്ജം 1 ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതം താഴ്ച വരിക്കുകയാണ്. വിപണിയില്‍ അനിശ്ചിതത്വം മുറുകകയാണ്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വിക വിജയകുമാര്‍ പറുന്നു.

പണപ്പെരുപ്പം ഉയര്‍ന്നതാണ് പുതിയ വെല്ലുവിളി. ജനുവരി സിപിഐ 6.52 ശതമാനമായി വികസിക്കുകയായിരുന്നു. ഇതോടെ നിരക്ക്് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ നിര്‍ബന്ധിതരാകും.

എഫ്പിഐ വില്‍പന തുടരുകയാണ്. 1078 കോടി രൂപയുടെ ഓഹരികളാണ് തിങ്കളാഴ്ച അവര്‍ വിറ്റഴിച്ചത്.

X
Top