ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നേട്ടം നിലനിര്‍ത്തി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ മായ്ച്ചുകളഞ്ഞ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ച്ച നിലനിര്‍ത്തുന്നു. സെന്‍സെക്സ് 275.02 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 59818.98ലും നിഫ്റ്റി 90.80 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 17747.10ലുമാണ് വ്യാപാരത്തിലുള്ളത്. ഏകദേശം 1751 ഓഹരികള്‍ മുന്നേറുമ്പോള്‍ 1091 ഓഹരികള്‍ ഇടിവ് നേരിടുകയാണ്.

134 ഓഹരികള്‍ മാറ്റമില്ല. ജെഎസ്ഡബ്ല്യു, ടൈറ്റന്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, സിപ്ല എന്നിവയാണ് നിഫ്റ്റിയില്‍ മുന്നില്‍.എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുക്കി, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് എന്നിവ തിരിച്ചടി നേരിടുന്നു.

സെന്‍സെക്‌സില്‍ ടൈറ്റന്‍, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡി ലാബ്‌സ്, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് എന്നിവ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്‌സിഎല്‍, മാരുതി, ബജാജ് ഫിനാന്‍സ് എന്നിവയാണ് നഷ്ടത്തില്‍.

വിവര സാങ്കേതികവിദ്യ ഒഴിച്ച് മറ്റെല്ലാ മേഖല സൂചികകളും കരുത്താര്‍ജ്ജിച്ചു. ലോഹം 2 ശതമാനം ഉയര്‍ച്ച നേടിയപ്പോള്‍ റിയാലിറ്റി 1 ശതമാനത്തിന്റെ വളര്‍ച്ച നേടി.

X
Top