സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

മികച്ച നേട്ടവുമായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: പണപ്പെരുപ്പ, വ്യാവസായികോത്പാദന ഡാറ്റകള്‍ പുറത്തുവരാനിരിക്കെ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മികച്ച നേട്ടം കരസ്ഥമാക്കി. സെന്‍സെക്‌സ് 312.26 പോയിന്റ് (0.52 ശതമാനം) ഉയര്‍ന്ന് 60,105.40 ലെവലിലും നിഫ്റ്റി 97.50 (0.55 ശതമാനം) ഉയര്‍ന്ന് 17,930.80 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 2013 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1326 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

143 ഓഹരികളില്‍ മാറ്റമില്ല. നിഫ്റ്റി ഐടി മേഖലാ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയപ്പോള്‍ റിയാലിറ്റിയും ഒപ്പം നിന്നു. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ എന്നിവ 1.5-3 ശതമാനവും ഒബ്‌റോയ് റിയല്‍റ്റി, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ഡിഎല്‍എഫ്, ബ്രിഗേഡ് എന്റര്‍െ്രെപസസ് എന്നിവ 2 ശതമാനവും ശക്തിയാര്‍ജ്ജിക്കുയായിരുന്നു. മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ച്ച നേടി.

ശക്തമായ ഊര്‍ജ്ജമാണ് ആഭ്യന്തര സമ്പദ് വ്യവസ്ഥയ്ക്കുള്ളതെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഇന്ത്യന്‍ ഇക്വിറ്റികളുടെ സ്ഥിരമായ വളര്‍ച്ചയ്ക്ക് കാരണമാകുന്നത് ഈ ഊര്‍ജ്ജമാണ്. ബാങ്ക് വായ്പകളിലെ 15.5 ശതമാനം വര്‍ദ്ധനവ് സമ്പദ് വ്യവസ്ഥയുടെ ത്വരിത വളര്‍ച്ചയെകുറിക്കുന്നു.

എന്നാല്‍ ഉയരുന്ന ഭക്ഷ്യവില കാരണം ഓഗസ്റ്റ് പണപ്പെരുപ്പം വര്‍ദ്ധനവ് രേഖപ്പെടുത്തിയേക്കാം. ഇത് ഹ്രസ്വകാല ചാഞ്ചാട്ടമുണ്ടാക്കുമെന്നും വിനോദ് നായര്‍ പറഞ്ഞു.

X
Top