മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസത്തില്‍ ഇടിവ് രേഖപ്പെടുത്തുകയാണ് ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍.സെന്‍സെക്‌സ് 537.70 പോയിന്റ് അഥവാ 0.90 ശതമാനം ഇടിവ് നേരിട്ട് 59108.45 ലെവലിലും നിഫ്റ്റി 172.60 പോയിന്റ് അഥവാ 0.97 ശതമാനം കുറവില്‍ 17585.90 ലെവലിലും വ്യാപാരം തുടരുന്നു. മൊത്തം 1015 ഓഹരികള്‍ മുന്നേറുമ്പോള്‍ 1953 ഓഹരികള്‍ ദുര്‍ബലമായി.
143 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. അദാനി പോര്‍ട്ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, സൊമാട്ടോ, പിരാമല്‍, അദാനി പവര്‍ എന്നീ ഓഹരികള്‍ എന്‍എസ്ഇയിലും പിവിആര്‍,അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്‌സ്, ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവ ബിഎസ്ഇയിലും മികച്ച് നില്‍ക്കുന്നു. ഉപഭോക്തൃ അവശ്യവസ്തുക്കള്‍, ഊര്‍ജ്ജം എന്നിവയൊഴിച്ചുള്ള മേഖലകളെല്ലാം ചുവപ്പിലാണുള്ളത്.
യൂറോപ്യന്‍ സൂചികകളും ചൈനയൊഴികെയുള്ള ഏഷ്യന്‍ സൂചികളും നഷ്ടത്തിലായി. ഷാങ്ഗായി അരശതമാനവും എസ്സെഡ്എസ്ഇ കോമ്പണന്റ്, ചൈന എ50 എന്നിവ മുക്കാല്‍ ശതമാനവുമാണ് ഉയര്‍ന്നിരിക്കുന്നത്.