ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

എംഎസ്എംഇ പുനര്‍വര്‍ഗ്ഗീകരണത്തിന് ശേഷവും ആനുകൂല്യങ്ങള്‍ തുടരും

ഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) മൂന്ന് വര്‍ഷത്തേക്ക് പുനര്‍വര്‍ഗ്ഗീകരണത്തിന് ശേഷം അതത് വിഭാഗങ്ങളിലെ എല്ലാ നികുതി ഇതര ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പ്ലാന്റ്, മെഷിനറി അല്ലെങ്കില്‍ ഉപകരണങ്ങള്‍, വിറ്റുവരവ് അല്ലെങ്കില്‍ ഇവ രണ്ടും എന്നിവയിലെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വര്‍ഗ്ഗീകരണം നടത്താറുണ്ട്. ഇവിടെ എംഎസ്എംഇകള്‍ക്ക് ലഭിക്കേണ്ട എല്ലാ നികുതി ഇതര ആനുകൂല്യങ്ങളും തുടര്‍ന്നും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് എംഎസ്എംഇ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്കാളികളുമായുള്ള കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും ഇത് ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന് അനുസൃതമാണെന്നും എംഎസ്എംഇ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

പബ്ലിക് പ്രൊക്യുര്‍മെന്റ് പോളിസി, കാലതാമസം വരുത്തിയ ഇടപാടുകള്‍ മുതലായവ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നികുതിയേതര ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.

X
Top