
മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ബർഗർ പെയിന്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 5.60 ശതമാനം വർധിച്ച് 220.29 കോടി രൂപയായി. പ്രസ്തുത പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 2,026.09 കോടിയിൽ നിന്ന് 7.96 ശതമാനം ഉയർന്ന് 2,187.51 കോടി രൂപയായി. അതേപോലെ, കമ്പനിയുടെ മൊത്തം ചെലവ് 1,756.64 കോടിയിൽ നിന്ന് 9.03 ശതമാനം ഉയർന്ന് 1,915.43 കോടി രൂപയായി. കമ്പനിയുടെ ബോർഡ് 2021-22 സാമ്പത്തിക വർഷത്തേക്ക് 3.10 രൂപയുടെ ലാഭവിഹിതം ശുപാർശ ചെയ്തു.
2022 മാർച്ചിൽ അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിലെ ബർഗർ പെയിന്റ്സിന്റെ അറ്റാദായം മുൻ സാമ്പത്തിക വർഷത്തിലെ 719.72 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 15.73 ശതമാനം ഉയർന്ന് 832.95 കോടി രൂപയായി. സമാനമായി, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 28.51 ശതമാനം ഉയർന്ന് 8,761.78 കോടി രൂപയായി. ബിഎസ്‌ഇയിൽ ബെർജർ പെയിന്റ്‌സ് ഇന്ത്യയുടെ ഓഹരികൾ 1.54 ശതമാനം ഉയർന്ന് 576.05 രൂപയിലെത്തി.