ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് സൗരോർജ പാർക്ക് കാസർകോട് ജില്ലയിലെ ചീമേനിയിൽ

കാസർകോട്: സംസ്ഥാനത്ത് ഉപയോഗം കൂടുന്ന പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ‘ബെസ്’ (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) സംവിധാനവുമായി കെ.എസ്.ഇ.ബി.

പകൽ സൗരോർജ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ‘ബെസി’ൽ ശേഖരിക്കുകയും പീക്ക് ആവശ്യമുള്ള സമയത്ത് ഗ്രിഡിലേക്ക് നൽകുകയുമാണ് ചെയ്യുക. ഇത്തരത്തിൽ ‘ബെസ്’ സംവിധാനത്തോടുകൂടിയ ആദ്യ ഹൈബ്രിഡ് സൗരോർജ പാർക്ക് കാസർകോട് ജില്ലയിലെ ചീമേനിയിൽ സ്ഥാപിക്കാൻ നടപടി തുടങ്ങി.

സർക്കാർ 28 വർഷത്തെ പാട്ടത്തിന് കൈമാറിയ 450 ഏക്കർ സ്ഥലത്താണ് ‘ബെസ്’ സംവിധാനത്തോടുകൂടിയ പാർക്ക് വരുന്നത്. വർഷം ഒരു കോടിരൂപയിലധികമാണ് പാട്ടത്തുക.

കെ.എസ്.ഇ.ബി.ക്കും കേന്ദ്രസർക്കാർ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും (എസ്.ഇ.സി.ഐ.) തുല്യപങ്കാളിത്തമുള്ള റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡാണ് (ആർ.പി.സി.കെ.എൽ.) പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.

100 മെഗാവാട്ട് ശേഷിയുള്ളതാണ് സൗരോർജ പാർക്ക്. ദിവസം ശരാശരി ആറുലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കും. 50 മെഗാവാട്ടുവരെ വൈദ്യുതി ശേഖരിക്കാൻ ശേഷിയുള്ള ‘ബെസാ’ണ് പരിഗണിക്കുന്നത്.

ജനുവരിയിൽ പണി തുടങ്ങി 2026 മാർച്ചിൽ കമ്മിഷൻ ചെയ്യുകയാണ് ലക്ഷ്യം. 500 കോടി രൂപയ്ക്ക് മുകളിലാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്. റോഡ്, സബ് സ്റ്റേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യമൊരുക്കാൻ ആർ.പി.സി.കെ.എൽ. 45.5 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിൽ 13.5 കോടിരൂപ കേന്ദ്രസർക്കാർ സബ്‌സിഡിയായി നൽകും.

സൗരോർജ പാർക്കിന്റെ നിർമാണച്ചെലവും സ്ഥലത്തിന്റെ പാട്ടത്തുകയും മറ്റും കണക്കിലെടുത്താണ് ഇതിൽനിന്നുള്ള വൈദ്യുതിയുടെ വില നിശ്ചയിക്കുക. യൂണിറ്റിന് മൂന്നുരൂപയിൽത്താഴെയാകും ചീമേനി സൗരോർജ പാർക്കിൽനിന്നുള്ള വൈദ്യുതിയുടെ വിലയെന്ന് ആർ.പി.സി.കെ.എൽ. വൃത്തങ്ങൾ പറഞ്ഞു.

സൗരോർജ പാർക്കുകളിൽ പകൽസമയത്താണ് വൈദ്യുതി ഉത്പാദനം നടക്കുന്നത്. ഇത് നേരിട്ട് ഗ്രിഡിലേക്ക് നൽകുകയാണിപ്പോൾ ചെയ്യുന്നത്. അതിനാൽ വൈദ്യുതി ഉപയോഗം കൂടുതലുള്ള വൈകുന്നേരം ആറുമുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇത് പ്രയോജനപ്പെടുത്താനാകില്ല.

എന്നാൽ, സൗരോർജ പ്ലാന്റിനോടു ചേർന്ന് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിച്ചാൽ പകൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിച്ചുവെക്കാനാകും. ഇൻവെർട്ടറും ബാറ്ററിയുമടങ്ങിയതാണ് ഈ സംവിധാനം.

X
Top