ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജോലി ചെയ്യാൻ ഏറ്റവും മികച്ച 10 കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ലിങ്ക്ഡ്ഇൻ

മിക്ക ആളുകളും അതത് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. മികച്ച തൊഴിൽ അന്തരീക്ഷവും ഉയർന്ന വരുമാനവും പ്രതീക്ഷിച്ചാണ് ഇത്തരം സ്ഥാപനങ്ങളിൽ ജോലി നേടുന്നതിന് പലരും ശ്രമിക്കുന്നത്.

എന്നാൽ രാജ്യത്തെ ഇടത്തരം സ്ഥാപനങ്ങളിലെ ജോലി, തൊഴിൽ അന്തരീക്ഷം, വേതനം എന്നിവ അത്ര മോശമാണോ.

തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവനദാതാക്കളായ ലിങ്ക്ഡ് ഇൻ ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തി.

കരിയർ വളർത്തുന്നതിന് സഹായകമായ മികച്ച ഇടത്തരം സ്ഥാപനങ്ങളെ കണ്ടെത്തലായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ഇടത്തരം മേഖലയിലെ 15 മികച്ച കമ്പനികളെ ലിങ്ക്ഡ് ഇൻ ഇങ്ങനെ കണ്ടെത്തി.

ലിങ്ക്ഡ്ഇന്നിലെ ദശലക്ഷക്കണക്കിന് ആളുകളുടെ സഹകരണത്തോടെയാണ് പട്ടിക തയ്യാറാക്കിയത്. കരിയറിലെ പുരോഗതിയെ മുന്നോട്ട് കൊണ്ടുപോകുന്ന ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് പട്ടിക തയാറാക്കിയത്.

നൈപുണ്യം, കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരം, കമ്പനിയുടെ സ്ഥിരത, കമ്പനിയുമായുള്ള ബന്ധം, ലിംഗ വൈവിധ്യം, വിദ്യാഭ്യാസ പശ്ചാത്തലവും ജീവനക്കാരുടെ സാന്നിധ്യവും എന്നിവയെല്ലാം പരിഗണിക്കപ്പെട്ടു. ഇങ്ങനെ ലിങ്ക്ഡ് ഇൻ തയാറാക്കിയ മികച്ച കമ്പനികളുടെ പട്ടികയിതാ

  • ലെൻട്ര
  • മേക്ക് മൈ ട്രിപ്പ്
  • റെഡിംഗ്ടൺ ലിമിറ്റഡ്
  • ഇൻഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ്
  • ഡിജിറ്റ് ഇൻഷുറൻസ്
  • എൻഎസ്ഇ ഇന്ത്യ
  • പ്രൊഫഷണൽ അസിസ്റ്റൻസ് ഫോർ ഡെവലപ്പ്മെന്റ് ആക്ഷൻ
  • ആകാശ എയർ
  • നൈക്കാ
  • പോളിക്യാബ് ഇന്ത്യ ലിമിറ്റഡ്
  • അപ്രാവ എനർജി
  • എസ് വി സി ബാങ്ക്
  • മാരികോ ലിമിറ്റഡ്
  • ഡ്രീം 11
  • എച്ച്പിസിൽ-മിത്തൽ എനർജി ലിമിറ്റഡ്

എന്നിവയാണ് പട്ടികയിലുള്ളത്. എഞ്ചിനീയറിംഗ്, കൺസൾട്ടിംഗ്, അനലിസ്റ്റ്, സെയിൽസ്, ഓപ്പറേഷൻസ്, ഫിനാൻസ് എന്നീ മേഖലകളിലാണ് കമ്പനികൾ പ്രവർത്തിക്കുന്നത്.

X
Top